lijomol-jose

തമിഴ്, മലയാളം സിനിമ ഇന്‍ഡസ്ട്രികളിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച് നടി ലിജോമോള്‍ ജോസ്. മലയാളത്തില്‍ മുന്‍നിര സംവിധായകരെയും അഭിനേതാക്കളെയും ചേട്ടാ എന്നാണ് വിളിക്കുന്നതെന്നും എന്നാല്‍ തമിഴില്‍ ‘സര്‍’ എന്ന് വേണം അഭിസംബോധന ചെയ്യാനെന്നും താരം പറയുന്നു. മറ്റ് മാറ്റങ്ങളൊന്നും തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും തമിഴ് സിനിമയും മലയാള സിനിമയും തമ്മില്‍ പ്രധാനമായും ഭാഷപരമായ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും ലിജോ മോള്‍.

പാര്‍വതി, ഉര്‍വശി തുടങ്ങിയ മികച്ച അഭിനേതാക്കള്‍ക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞു എന്നത് വലിയ ഭാഗ്യമാണ്. അഞ്ച് സ്ത്രീകളുടെ കഥ എഴുതിയിരിക്കുന്നത് ഒരു സ്ത്രീയാണെന്നതും തന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചെന്നും താരം പറയുന്നു. പുതുതലമുറയെ മനസിലാക്കാന്‍ ചിത്രം സഹായിക്കുമെന്നും ലിജോമോള്‍ കൂട്ടിച്ചേര്‍ത്തു.  

മനോരമ മാക്സ് ഒര്‍ജിനല്‍സിലൂടെ എത്തുന്ന ഹെര്‍ ആണ് ലിജോമോളുടെ ഏറ്റവും പുതിയ സിനിമ. ലിജിന്‍ ജോസ് സംവിധാനം ചെയ്ത ആന്തോളജി വിഭാഗത്തിലുള്ള ചിത്രത്തില്‍ ഒരേ ചുറ്റുപാടില്‍ വ്യത്യസ്ത ജീവിതസാഹര്യങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളെയാണ് കാണിക്കുന്നത്. ഉര്‍വശി, രമ്യാ നമ്പീശന്‍,  ലിജോമോള്‍, ഐശ്വര്യ രാജേഷ്, പാര്‍വതി തിരുവോത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ENGLISH SUMMARY:

Actress Lijomol Jose speaks about the changes in the Tamil and Malayalam film industries