Image Credit; Instagram
വിവാഹിതയായ ഗായിക അഞ്ജു ജോസഫിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍. അഞ്ജു ജോസഫിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ആശംസയുമായി ആദ്യമെത്തിയത് ആര്യയായിരുന്നു. പിന്നാലെ ധന്യ വര്‍മ, ഇന്‍സ്റ്റ താരം അശ്വതി നായര്‍, ഗായിക നിത്യ മാമ്മന്‍, രാധിക വേണുഗോപാല്‍ തുടങ്ങിയവരുമെത്തി.
ഭാവിയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്ന ക്യാപ്ഷനോടെ മാലയിട്ട് വരന്റെ കൈപിടിച്ച് ഇറങ്ങുന്ന ചിത്രമാണ് അഞ്ജു ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവെച്ചത്. അപ്പോഴാണ് അഞ്ജുവിന്‍റെ വിവാഹമാണെന്ന് തന്നെ എല്ലാവരും അറിയുന്നത്. ആദിത്യ പരമേശ്വരനാണ് വരൻ.
കോട്ടയം സ്വദേശിയായ അഞ്ജു ജോസഫ് റിയാലിറ്റി ഷോയിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. അഞ്ജുവിന്‍റെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യ വിവാഹം വേർപിരിഞ്ഞതിനെപ്പറ്റിയും ഡിപ്രെഷനിൽ നിന്ന് പുറത്തു കടന്നതിനെക്കുറിച്ചും അഞ്ജു തുറന്ന് പറഞ്ഞിരുന്നു.
അഞ്ജു ആദ്യം വിവാഹം ചെയ്തത് റിയാലിറ്റി ഷോ സംവിധായകനായ അനൂപ് ജോണിനെയാണ്. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.