peelins-pushpa

മലയാളികള്‍ക്ക് അല്ലു അര്‍ജുന്‍റെ കിടിലന്‍ സമ്മാനം. പുഷ്​പ 2 ദി റൂളിലെ പീലിങ്സ് ഗാനം പുറത്ത്. പീലിങ്സിലെ ആദ്യ നാലു വരികള്‍ എല്ലാ  ഭാഷയിലും മലയാളത്തിലായിരിക്കുമെന്ന് അത് തന്‍റെ മലയാളി ആരാധകരോടുള്ള സ്നേഹമാണെന്നും കൊച്ചിയിലെത്തിയപ്പോള്‍ അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു. മലയാളത്തില്‍ തുടങ്ങുന്ന തട്ടുപൊളിപ്പന്‍ പാട്ടാണ് ആരാധകര്‍ക്കായി അല്ലു സമര്‍പ്പിച്ചിരിക്കുന്നത്. 

ഫാസ്റ്റായ ട്രാക്കിന് അനുസരിച്ചുള്ള ചുവടുകളുമാണ് അല്ലുവും രശ്​മികയും ചേര്‍ന്ന് ആടുന്നത്. ഇടക്ക് കസവുമുണ്ടുടുത്ത് തനി മല്ലുവായും അല്ലു മാറുന്നുണ്ട്. ഒപ്പം മോഹിനിയാട്ടത്തോട് സമാനമായ ഡ്രെസ് രശ്മികയും ധരിക്കുന്നുണ്ട്. 

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. പുഷ്​പ 2 ദി റൂളിന്‍റെ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യഭാഗത്തെക്കാള്‍ ഗ്രാന്‍ഡായിരിക്കും രണ്ടാം ഭാഗമെന്ന സൂചന നല്‍കുന്ന ഗംഭീര ട്രെയിലറാണ് പുറത്തുവിട്ടത്. രശ്​മിക മന്ദാനയാണ് ചിത്രത്തില്‍ നായികയാവുന്നത്. ഫഹദ് ഫാസിന്‍റെ വില്ലനായ ബന്‍വര്‍ സിങ് ഷെഖാവത്തിനേയും പ്രേക്ഷകര്‍ അക്ഷമയോടെയാണ് കാത്തിരിക്കുന്നത്.