നടി കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബര്‍ 12ന് ഗോവയില്‍ നടക്കും. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീര്‍ത്തിയുടെ വരന്‍. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്. കീർത്തിയുടെ വിവാഹം അറിയിച്ചുകൊണ്ടുള്ള വിവാഹക്കത്ത് പുറത്തുവന്നിട്ടുണ്ട്. വിവാഹം സ്വകാര്യ ചടങ്ങ് ആയാകും നടത്തുകയെന്നും ഏവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണമെന്നും കത്തിൽ പറയുന്നു.
എൻജിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്റെ ഉടമ കൂടിയാണ്. വിവാഹത്തിനു മുന്നോടിയായി തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. നിർമാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മോഹൻലാലിന് ഒപ്പമായിരുന്നു കീർത്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് ചുവടു മാറ്റിയ താരം അവിടെ തിരക്കേറിയ താരമായി.