ഗോപിസുന്ദറുമായുള്ള ചിത്രം വീണ്ടും പങ്കുവച്ച് ഗായികയും ഇന്‍സ്റ്റ താരവുമായ പ്രിയ നായര്‍. ഒരുമിച്ച് കൂടുതല്‍ സന്തോഷത്തില്‍ എന്ന കാപ്ഷനോടെയാണ് ബീച്ച് ചിത്രം പ്രിയനായര്‍ എന്ന മയോനി പങ്കിട്ടത്. ബ്ലാക്ക് ആന്‍റ് വൈറ്റ് ഷര്‍ട്ടില്‍ പുഞ്ചിരിച്ച് ഗോപി സുന്ദറും വെള്ള ക്രോഷെ ടോപ്പില്‍ പ്രിയയെയും ചിത്രത്തില്‍ കാണാം. കമന്‍റ് ബോക്സ് പ്രിയ ഓഫാക്കിയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്.
പ്രിയയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെയും പ്രചരിച്ചിരുന്നു. 'സ്നേഹമെന്തെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാളുമൊത്തുള്ള സന്തോഷ നിമിഷങ്ങള്‍' എന്ന കാപ്ഷനോടെ കഴിഞ്ഞ വര്‍ഷം ഡിസംബറിലും പ്രിയ ഗോപിയുമൊത്തുള്ള ചിത്രം പങ്കിട്ടിരുന്നു. ഇതോടെയാണ് ഇരുവരെയും ചേര്‍ത്ത് വാര്‍ത്തകള്‍ പ്രചരിച്ചത്.
അഭ്യൂഹങ്ങളെ പ്രിയ നിഷേധിച്ചുവെങ്കിലും ജൂലൈയില്‍ വീണ്ടും താന്‍ ആദ്യമായി മലയാളത്തില്‍ പാടുന്ന ചിത്രത്തിന്‍റെ വിശേഷത്തിനൊപ്പം ഗോപിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പിറന്നാളിന് എന്‍റെ ഏറ്റവും നല്ല പിറന്നാളെന്ന കുറിപ്പോടെ മയോനിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദറും പങ്കുവച്ചിരുന്നു.