സഹോദരിക്ക് ജന്മദിനാശംസകൾ നേർന്ന് തമിഴ് താരം ശിവകാർത്തികേയൻ. പ്രതിസന്ധികളിൽ തളരാതെ പഠനത്തിനു വേണ്ടി എപ്പോഴും സമയം കണ്ടെത്തിയ സഹോദരിയുടെ നേട്ടങ്ങൾ പറഞ്ഞാണ് താരത്തിന്റെ കുറിപ്പ്.

താരത്തിന്റെ കുറിപ്പ്

‘ജീവിതത്തിലെ എന്റെ ഏറ്റവും വലിയ പ്രചോദനത്തിന് ജന്മദിനാശംസകൾ. എന്റെ സഹോദരി... എംബിബിഎസ് പൂർത്തിയാക്കിയതിനു ശേഷം ഒരു കുഞ്ഞിന്റെ അമ്മയായിട്ടും സ്വർണമെഡലോടെ മെറിറ്റിൽ എംഡി നേടിയത് 38–ാം വയസ്സിലാണ്. ഇപ്പോഴിതാ 42–ാം വയസ്സിൽ എഫ്ആർസിപിയും നേടിയിരിക്കുന്നു. തീർച്ചയായും അപ്പ നിങ്ങളെക്കുറിച്ചോർത്ത് അഭിമാനിക്കും. ഒരിക്കൽ കൂടി ജന്മദിനാശംസകൾ’

അമരനാണ് താരത്തിന്‍റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എട്ടാമത്തെ കോളിവുഡ് ചിത്രമായി ഇതിനകം അമരന്‍ മാറിക്കഴിഞ്ഞു. തമിഴ്‌നാട്ടിൽ മാത്രം കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രം 158 കോടി നേടിയിട്ടുണ്ട്. അഞ്ചാം ആഴ്ചയിലും മികച്ച പ്രകടനം തുടരുകയാണ് ചിത്രം. 

ENGLISH SUMMARY:

Sivakarthikeyan is one of the popular actors in the South, and his actions seek wider attention among the audience. Now, Sivakarthikeyan shared a heartfelt message for his sister on her birthday, expressing his love and admiration for her. In his post, he described her as a constant source of support and joy in his life, highlighting the special bond they share