മാസങ്ങളായി കാത്തിരുന്ന പുഷ്പ 2 തിയറ്ററുകളെ ഇളകിമറിച്ചെന്നാണ് ആരാധകരുടെ അഭിപ്രായം. ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രേക്ഷകര്‍ അല്ലു അര്‍ജുന്റെ ഗംഭീര തിരിച്ചുവരവ് എന്നാണ് പറയുന്നത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അല്ലുഅര്‍ജുന്‍, ഫഹദ് ഫാസില്‍ ഷോ ആണെന്നാണ് റിപ്പോര്‍ട്ട്. ഒരു സാധാരണ തൊഴിലാളിയിൽ നിന്ന് ചന്ദനക്കടത്ത് സംഘത്തിലെ മാസ്റ്റര്‍ ബ്രയിനിലേക്കുള്ള പുഷ്പരാജിന്റെ യാത്ര അല്ലുഅര്‍ജുന്‍ എന്ന നടന്റെ ഉയരങ്ങളിലേക്കുള്ള യാത്ര കൂടിയാണെന്ന് വിലയിരുത്തുന്നു പ്രേക്ഷകര്‍.
ആദ്യപകുതി മികച്ചതാണെന്നും ചില സമയങ്ങളില്‍ ലാഗിങ് അനുഭവപ്പെട്ടെങ്കിലും സിനിമാറ്റിക് കാഴ്ച നിലനിര്‍ത്താന്‍ സുകുമാറിനു സാധിച്ചെന്നും പറയുന്നു പ്രേക്ഷകര്‍. ഫഫായും അല്ലു അര്‍ജുനും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതിഗംഭീരമെന്നും അഭിപ്രായപ്പെടുന്നു. നന്നായി പാക്ക് ചെയ്ത കൊമേര്‍ഷ്യല്‍ സിനിമ എന്ന അഭിപ്രായമാണ് പലരും പങ്കുവച്ചത്. കഥാപാത്രത്തെ അനായാസം ഏറ്റെടുത്ത് അല്ലു മികച്ച ഫോമിലേക്ക് തിരിച്ചെത്തി.
വൈല്‍ഡ് ഫയര്‍ എന്റര്‍ടെയിനര്‍ ആണെന്നാണ് സിനിമാ നിരൂപകന്‍ തരണ്‍ ആദര്‍ശ് പറയുന്നത്. മെഗാ ബ്ലോക്ക് ബസ്റ്റര്‍, എല്ലാ അര്‍ഥത്തിലും മികച്ച പടം, സുകുമാറിന്റെ മാജിക്, അല്ലുവിന്റെ മികവ് എന്ന രീതിയിലാണ് തരണിന്റെ അഭിപ്രായം. ബോക്സ് ഓഫീസില്‍ 1000കോടിക്ക് മുകളില്‍ പടം നേടുമെന്നാണ് ആരാധകപ്രതീക്ഷ.
അതേസമയം പ്രതീക്ഷക്കൊത്ത് ചിത്രം വന്നില്ലെന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്. രണ്ടാം ഭാഗം ആദ്യഭാഗത്തിന്റ ആവര്‍ത്തനമായി തോന്നിയെന്നും ലാഗിങ് പ്രശ്നമുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. അച്ഛന്റെ നേട്ടത്തില്‍ അല്ലുഅര്‍ജുന്റെ മകന്‍ അല്ലു ആര്യന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനോടൊപ്പം വൈറലായി. അച്ഛന്റെ നേട്ടത്തില്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നാണ് മകന്‍ പറയുന്നത്. അച്ഛന് സിനിമയോടുള്ള പാഷനും കഥാപാത്രത്തോടുള്ള സത്യസന്ധതയും ആര്യന്‍ പറഞ്ഞുവയ്ക്കുന്നു.