കനി കുസൃതിയും ദിവ്യപ്രഭയും പ്രധാന വേഷത്തിലെത്തിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടി ചരിത്രം കുറിച്ചു. മികച്ച വിദേശഭാഷ ചിത്രം, സംവിധാനം എന്നീ വിഭാഗങ്ങളിലാണ് നാമനിര്‍ദേശം. ജനുവരി അഞ്ചിനാണ് പുരസ്കാര പ്രഖ്യാപനം. പായൽ കപാഡിയയാണ് ചിത്രം സംവിധാനം ചെയ്തത്. കാൻ ചലച്ചിത്രമേളയിൽ ഗ്രാൻ പ്രി പുരസ്കാരവും ഓസ്കർ സീസണു മുന്നോടിയായുള്ള ഗോതം അവാർഡ്സിൽ ബെസ്റ്റ് ഇന്റർനാഷനൽ ഫിലിം പുരസ്കാരവും  ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിന്റെ ‘ബെസ്റ്റ് ഇന്റർനാഷനൽ ഫിലിം’ ടൈറ്റിലും ചിത്രം നേടിയിരുന്നു.

ENGLISH SUMMARY:

Golden Globes 2025: Payal Kapadia's All We Imagine As Light gets 2 nominations