28 ഇയേഴ്സ് ലേറ്റര്‍ എന്ന സിനിമയുടെ ട്രെയിലര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍. പോസ്റ്റ് അപ്പൊകലിപ്റ്റിക് ഹൊറർ ജോണറിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലറിലെ രംഗങ്ങള്‍ തന്നെ ഭയപ്പെടുത്തുന്നതാണ്. ആരോൺ ട്രെയിലർ ജോൺസൺ ജോഡി കോമർ, റാൾഫ് ഫിയെന്നെസ് എന്നിവരാണ് 28 ഇയേഴ്സ് ലേറ്ററില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ ചോദിക്കുന്നത് ചിത്രത്തില്‍ കിലിയന്‍ മര്‍ഫി ഉണ്ടോ എന്നാണ്. ട്രെയിലറില്‍ ഏതാനും സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ മിന്നിമറഞ്ഞ് പോകുന്ന അസ്ഥി മുഴച്ചു കാണുന്ന തരത്തില്‍ ഭീകരമായ ഒരു സോംബിക്ക് കിലിയന്‍ മര്‍ഫിയുടെ ഛായയുണ്ടെന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ വാദിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ ക്രെഡിറ്റ്സിൽ താരത്തിന്‍റെ പേര് കാണിച്ചിട്ടുമില്ല. ഇനി ഇത് സര്‍പ്രൈസാക്കി വച്ചിരിക്കുന്നതാണോ എന്ന് ചോദിക്കുന്നവരുമുണ്ട്.
2002ൽ ഇറങ്ങിയ 28 ഡേയ്സ് ലേറ്ററിനെ സീക്വലാണ് ഈ സിനിമ. കിലിയന്‍ മര്‍ഫിയായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രമായത്. ഡാനി ബോയലാണ് 28 ഇയേഴ്സ് ലേറ്റര്‍ സിനിമ സംവിധാനം ചെയ്യുന്നത്. അലെക്സ് ഗാർലാൻഡ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. പൂർണമായും ഐഫോൺ 15 പ്രോയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.