ധനുഷുമായുള്ള തര്‍ക്കത്തില്‍ വിശദീകരണവുമായി നയൻതാര. ഡോക്യുമെന്‍ററിക്ക് വേണ്ടിയുള്ള പ്രചാരണ സ്റ്റണ്ട് ആയിരുന്നില്ല. ധനുഷിന്റെ പ്രശ്‌നം അറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ധനുഷ് സംസാരിക്കാൻ തയാറായില്ലെന്നും നയൻതാര.
Read Also: 3സെക്കന്റിന് 10കോടിയുടെ കോപിറൈറ്റ് നോട്ടിസ് അയച്ച് ധനുഷ്; പകപോക്കലെന്ന് നയന്‍താര
മൂന്ന് സെക്കന്റ് ദൃശ്യങ്ങള്‍ക്ക് 10കോടിയുടെ കോപിറൈറ്റ് നോട്ടിസയച്ച ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര നേരത്തേയും രംഗത്തെത്തിയിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു.
ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ നടിയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘നയൻതാര:ബിയോണ്ട് ദ് ഫെയറിടെയ്‌ൽ’ എന്ന ഡോക്യുമെന്ററിയിൽ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. നടിക്കും ഭർത്താവിനും എതിരെ ധനുഷ് നേരത്തേ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ട്രെയിലറിൽ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണു നടനും നയൻതാരയും തമ്മിലുള്ള പോരിനു തുടക്കമിട്ടത്.
നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താൻ . ചിത്രത്തിന്‍റെ നിര്‍മാതാവ് ധനുഷ് ആണ്. ഈ സിനിമാസെറ്റില്‍വച്ചാണ് ഇരുവരും പ്രണയബദ്ധരാകുന്നത്. ഡോക്യുമെന്‍ററിയില്‍ പ്രണയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയില്‍ ചിത്രവും പരാമര്‍ശിക്കുന്നുണ്ട്. ഇതിലെ ഭാഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അവഗണിച്ചെന്നാണ് നയന്‍താരയുടെ വാദം. ഡോക്യുമെന്ററി ട്രെയിലർ പുറത്തു വന്നതോടെയാണ് സിനിമയുടെ ബി.ടി.എസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമാണെന്നുകാട്ടി ധനുഷ് നോട്ടീസ് അയച്ചത്.
നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തും വളരെ മോശം സമീപനമാണ് ധനുഷിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്നും എന്നാൽ അനുഷിന്‍റെ കണക്കുക്കൂട്ടലുകൾക്ക് വിപരീതമായി ചിത്രം വൻവിജയമായെന്നും താരം കത്തില്‍ പറയുന്നു. അനുഷിന്‍റെ പ്രൊഡക്‌ഷൻ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതിൽ ധനുഷിന് സന്തോഷം ഉണ്ടായിരുന്നില്ല. ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ നിന്നും ധനുഷ് വിട്ടുനില്‍ക്കുകയായിരുന്നെന്നും തന്നോടും വിക്കിയോടും എന്തിനാണ് ഇത്രേം പക സൂക്ഷിക്കുന്നതെന്നും നയന്‍താര ചോദിക്കുന്നു. ഇത് വളരെ മോശമായി പോയെന്നും, ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ സ്വഭാവത്തിന്‍റേയും നന്‍മയുടേയും പകുതിയെങ്കിലും നിങ്ങൾ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും താരം തുറന്നടിക്കുന്നു. വാക്കുകളിലൂടെ പറയുന്നത് നിങ്ങള്‍ ചെയ്യുന്നില്ലെന്നും , കുറഞ്ഞത് എന്‍റെയും എന്‍റെ പങ്കാളിയുടെയും കാര്യത്തിലെങ്കിലും അത് ചെയ്യണമെന്നും താരം പറയുന്നു