kanwal-cheema

TOPICS COVERED

പ്രശസ്തരായ വ്യക്തികളോട്  രൂപസാദൃശ്യമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. അപ്പോള്‍ ബോളിവുഡ് നടി ഐശ്വര്യ റായിയുമായി സാമ്യണ്ടായാലോ ? . അതെ, അങ്ങനൊരു സുന്ദരിയാണിപ്പോള്‍ വാളുകളില്‍ ട്രെന്‍ഡിങ്. 

പാക്കിസ്ഥാനിലെ വ്യവസായിയായ കൻവാൾ ചീമയാണ് ആ ഗ്ലാമര്‍ ഗേള്‍. മുഖസാദൃശ്യം മാത്രമല്ല, ശബ്ദം പോലും ഐശ്വര്യയുടേതിനു സമാനമാണ്. മൈ ഇംപാക്ട് മീറ്റർ എന്ന സ്ഥാപനത്തിന്റെ സിഇഒയാണ് പാക്കിസ്ഥാനി ബിസിനസ് വനിതയായ കൻവാൾ ചീമ. ഐശ്വര്യ റായിയുടെതിനു സമാനമായ രീതിയിലുള്ള ഐ മേക്കപ്പാണ് കൻവാളിന്റേത്. മുടി ചീകുന്നതും ഐശ്വര്യ റായിയുടേതിനു സാമ്യമുണ്ട്. ശിരോവസ്ത്രം ധരിച്ചിരിക്കുന്നു എന്നതുമാത്രമാണ് ഐശ്വര്യ റായിയിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ മീഡിയ കണ്ടെത്തിയത്. ബാക്കിയെല്ലാം അടിമുടി ഐശ്വര്യാറായി തന്നെ എന്നാണ് കമന്റ് ബോക്സില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. 

എന്നാൽ ഐശ്വര്യയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ പ്രശസ്തി നേടാൻ കൻവാൾ ആഗ്രഹിക്കുന്നില്ലെന്നത് മറുവശം. ഈ രൂപസാദൃശ്യത്തെ കുറിച്ച് ഒരിക്കൽ ഒരു ടെലിവിഷൻ അഭിമുഖത്തിൽ അവതാരകൻ ചോദിച്ചപ്പോൾ ഈ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് കൻവാൾ ചീമ ശ്രമിച്ചത്. ‘നിങ്ങൾ ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ. എന്തിനാണ് രൂപത്തെ കുറിച്ച് സംസാരിക്കുന്നത്.’– എന്നായിരുന്നു കൻവാൾ ചോദിച്ചത്. ഇത്തരത്തിലുള്ള താരതമ്യം ഇഷ്ടപ്പെടുന്നില്ലെന്നു പരസ്യമായി വ്യക്തമാക്കുകയായിരുന്നു അവർ.

ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം സൗദി അറേബ്യയിലായിരുന്നു ഉപരിപഠനം നടത്തിയത്. വർഷങ്ങൾക്കു ശേഷം കൻവാളിന്റെ കുടുംബംപാക്കിസ്ഥാനിലേക്ക് തിരിച്ചെത്തുകയായിരുന്നു

ENGLISH SUMMARY:

Meet Aishwarya Rai's Pakistani Doppelganger Kanwal Cheema Whose Voice Also Resembles Bollywood Star