actress-meenakshi

image/ instagram.

TOPICS COVERED

മലയാളികള്‍ക്കു പ്രിയങ്കരിയായ നടിയും അവതാരകയുമാണ് മീനാക്ഷി. ഗായകന്‍ കൗശികിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതോടെ ഇരുവരും വാര്‍ത്തകളില്‍ നിറയുകയാണ്. 

കൗശികിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മീനാക്ഷി പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയമായത്. എന്നാൽ ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് മീനാക്ഷിയുടെ കുടുംബം പ്രതികരിച്ചു.

സമൂഹമാധ്യമങ്ങളിലെ ചർച്ചകളും അനുമാനങ്ങളും കാണുമ്പോൾ ചിരിയാണ് വരുന്നതെന്ന് മീനാക്ഷിയുടെ അച്ഛൻ അനൂപ് മനോരമ ഓൺലൈനോടു പറഞ്ഞു. "കൗശികിന്റെ കുടുംബവുമായി വളരെ അടുപ്പത്തിലാണ് ഞങ്ങൾ. കൗശിക് നല്ല കുട്ടിയാണ്. ഞങ്ങളുടെ വീട്ടിൽ അവർ കുടുംബമായി വരാറുണ്ട്. പ്രേക്ഷകരുടെ ഈ അനുമാനങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. കൗശികും ഏട്ടനുമൊക്കെ വീട്ടിൽ വരുമ്പോൾ വളരെ സ്നേഹമായി പെരുമാറുന്ന കുട്ടികളാണ്. മീനൂട്ടിയും കൗശികും നല്ല കൂട്ടുകാരാണ്," അനൂപ് വ്യക്തമാക്കി.

meenakshi-koushik

ചൊവ്വാഴ്ചയായിരുന്നു കൗശികിന്റെ ജന്മദിനം. അന്ന് ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ കുറിപ്പ് കൂടി പങ്കുവച്ചാണ് മീനാക്ഷി കൗശിക്കിന് ജന്മദിനാശംസകൾ നേർന്നത്. "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട ‘തലവേദന’യ്ക്ക് ജന്മദിനാശംസകൾ. എന്റെ ജീവിതത്തിൽ ഞാനെപ്പോഴും ആഗ്രഹിക്കുന്ന ഒരേയൊരു ‘പ്രശ്നം’ നീയാണ്. ഇന്നും എന്നെന്നും നിനക്കൊപ്പമുള്ളതിൽ ഞാൻ സന്തോഷിക്കുന്നു. ഒരുപാട് ഇഷ്ടം ഇച്ചുടൂ," മീനാക്ഷി കുറിച്ചു.  

ഈ വർഷത്തിലെ മീനാക്ഷിയുടെ പിറന്നാളിന് കൗശികും ആശംസ പങ്കുവച്ചിരുന്നു. കൗശിക്കിന്റെ വാക്കുകൾ: ''പാപ്പുമാ, ഞാൻ എത്രയൊക്കെ വഴക്കടിച്ചാലും അവസാനം വരെ കൂടെ നിൽക്കുന്ന ഒരേയൊരാൾ നീയാണ്. എത്ര തവണ നിന്നോട് അടികൂടിയെന്നു എനിക്കു തന്നെ നിശ്ചയമില്ല. ഒരിക്കലും ഉലയാത്ത സ്നേഹമാണ് എനിക്ക് നിന്നോട്. മരണത്തിനുപോലും എന്റെയും നിന്റെയും ആത്മാക്കളെ പിരിക്കാനാവില്ല."

ENGLISH SUMMARY: