iffk

TOPICS COVERED

രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ പ്രദര്‍ശനത്തില്‍തന്നെ പൂരത്തിരക്ക്. ടഗോര്‍ തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ലൗവബിള്‍ കണ്ടിറങ്ങിവരെല്ലാം സിനിമ ഹൃദയം തൊട്ട അനുഭവം വൈകാരികമായാണ് പങ്കിട്ടത്. വൈകിട്ട് നിശാഗന്ധിയില്‍ മുഖ്യമന്ത്രി ചലച്ചിത്രമേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിക്കും. നോര്‍വീജിയന്‍ ചിത്രമായ ലൗവബിള്‍ കാണാനാണ് സിനിമാപ്രേമികളുടെ ഒഴുക്ക്.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      നാലുമക്കള്‍ക്കും ഇഷ്ടപ്പെട്ട ജോലിക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന യുവതിയുടെ കഥ.കണ്ണും മനസും നിറഞ്ഞ അനുഭവം പങ്കിട്ടു കണ്ടിറങ്ങിയവര്‍ ചൂടു ചായയുമായി സിനിമാ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടവര്‍, സൗഹൃദം പുതുക്കുന്നവര്‍, പുതുപുത്തന്‍ ഫാഷന്‍ പരീക്ഷണങ്ങളുമായി എത്തിയവര്‍ ഇനി ഏഴുനാള്‍ അടിപൊളി വൈബാണ് നഗരത്തില്‍. ഉദ്ഘാടത്തിന് ശേഷം വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനംചെയ്ത ഐ ആം സ്റ്റില്‍ ഹിയര്‍ പ്രദര്‍പ്പിക്കും.

      ENGLISH SUMMARY:

      IFFK first day huge audience in theaters