nayanthara-lady-star

TOPICS COVERED

ലേഡി സൂപ്പർ സ്റ്റാർ എന്ന ടൈറ്റിലിൽ അറിയപ്പെടാൻ ആഗ്രഹമില്ലെന്ന് നടി നയൻതാര. ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി തനിക്ക് ഒരു ബാധ്യതയാണെന്നും അത്തരത്തിൽ അഭിസംബോധന ചെയ്യപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.

nayanthara-vignesh

താൻ ഇട്ട പേരല്ല ലേഡി സൂപ്പർസ്റ്റാർ. തന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആണ് തനിക്ക് ആ പട്ടം ചാർത്തിത്തന്നതെന്നും നയൻതാര പറഞ്ഞു. താൻ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുമ്പോള്‍ സഹപ്രവർത്തകരായ പുരുഷന്മാർക്ക് അസൂയയും പകയുമൊക്കെ തോന്നുന്നത് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കടപ്പാട്; നെറ്റ്ഫ്ലിക്സ്, ഇന്‍സ്റ്റഗ്രാം

കടപ്പാട്; നെറ്റ്ഫ്ലിക്സ്, ഇന്‍സ്റ്റഗ്രാം

നയൻതാരയുടെ വാക്കുകൾ

എന്റെ ജീവിതത്തിൽ ഉണ്ടായ മറ്റൊരു വിവാദമാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേര്. ഈ ടൈറ്റിൽ എനിക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ വിവരിക്കാൻ പോലും കഴിയില്ല. ഇത് എനിക്ക് ഒരു എക്സ്ട്രാ ബാഗേജ് ആണ്. കഴിഞ്ഞ അഞ്ചാറു വർഷമായി ഞാൻ എന്റെ എല്ലാ നിർമാതാക്കളോടും സംവിധായകരോടും പറയുന്നതാണ്, ദയവു ചെയ്ത ആ ടൈറ്റിൽ കാർഡ് ഇടരുതെന്ന്. ഞാൻ അക്ഷരാർത്ഥത്തിൽ അവരോട് അപേക്ഷിച്ചിട്ടുണ്ട്. കാരണം, എന്റെ കരിയറിൽ ഞാൻ അത് അർഹിക്കുന്നുണ്ടോ എന്ന് ഞാൻ ഭയപ്പെടുന്നു. ഞാൻ നിർവചിച്ച ഒരു വിളിപ്പേരല്ല, ഞാൻ ആരുടേയും സ്ഥാനം തട്ടിയെടുക്കാൻ ശ്രമിച്ചിട്ടുമില്ല. ഈ ടൈറ്റിലുകളൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ആളുകൾക്ക് എന്നോട് ഉള്ള സ്നേഹവും ബഹുമാനവും ആയിരിക്കാം ഇത്തരത്തിൽ എന്നെ വിളിക്കാൻ ഇഷ്ടപ്പെടുന്നത് എന്നുള്ളതുകൊണ്ട് എനിക്ക് അത് തട്ടിക്കളയാനും കഴിയുന്നില്ല, എന്നെ അത്തരത്തിൽ ആരെങ്കിലും വിളിക്കുന്നത് കാണുമ്പോൾ പലർക്കും അസൂയ ഉണ്ടാകാറുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. കാരണം പലർക്കും, പ്രത്യേകിച്ച് പുരുഷന്മാർക്ക് ഒരു സ്ത്രീ വിജയിച്ച് കാണുകയോ അല്ലെങ്കിൽ അവരെക്കാൾ ഉയർന്ന സ്ഥാനത്ത് എത്തി എന്നു തോന്നുമ്പോഴോ ഒരുതരം പക ഉണ്ടായി വരുന്നുണ്ടെന്ന് തോന്നാറുണ്ട്. വിജയിച്ച ഒരു സ്ത്രീയെ കാണുമ്പോൾ എന്താണ് ഇവർക്ക് പ്രശ്നം എന്ന് മനസിലാക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. പക്ഷേ, അതിനുത്തരം കിട്ടാറില്ല.

ENGLISH SUMMARY:

Nayanthara is fondly hailed as the ‘Lady Superstar’ by her fans. However, Nayanthara does not like to be associated with the tag, as it has often brought her backlash. The actress said that over the years, she has requested her directors and producers not to use ‘Lady Superstar’ in her title card.

Google News Logo Follow Us on Google News