TOPICS COVERED

ഉസ്താദ് സാക്കിര്‍ ഹൂസൈന്‍റെ മാന്ത്രിക താളം മലയാളിക്കും ഏറെ പരിചിതമാണ്. പെട്ടെന്നൊന്നും മറക്കാന്‍ കഴിയുന്നതല്ല ഉസ്താദിന് മലയാളക്കരയുമായിട്ടുള്ള അടുപ്പവും. മോഹന്‍ലാല്‍ നായകനായ മലയാള ചലച്ചിത്രം വാനപ്രസ്ഥത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നതും അതില്‍ തബല വായിച്ചിരിക്കുന്നതും സാക്കിര്‍ ഹുസൈനാണ്‌. 

മുംബൈ ആസ്ഥാനമായ കേളി എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ പെരുവനം ഗ്രാമത്തിന്റെ കലാചരിത്രം രേഖപ്പെടുത്തുന്ന യഞജത്തിന്‌ തുടക്കം കുറിക്കാന്‍ 2017ല്‍ സാക്കിര്‍ ഹുസൈന്‍ പെരുവനത്ത്‌ എത്തിയിരുന്നു. അന്ന്‌ വീരശൃംഖല നല്‍കിയാണ് മലയാളം അദ്ദേഹത്തെ ആദരിച്ചത്. പെരുവനം കുട്ടന്‍ മാരാരുടെ പാണ്ടിമേളം ആസ്വദിച്ച സാക്കിര്‍ ഹുസൈന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്കൊപ്പം ജൂഗല്‍ബന്ദിയും നടത്തിയാണ്‌ അന്ന് പെരുവനത്തു നിന്നും മടങ്ങിയത്.

സാക്കിര്‍ ഹുസൈന്‍ തന്‍റെ ചെറുപ്പകാലത്തു നടന്ന ഒരു റിക്കോര്‍ഡിങ്ങില്‍ പാലക്കാട്‌ മണി അയ്യരുമായി മദ്രാസില്‍ സംവദിച്ചിരുന്നു. ഈ നൂറ്റാണ്ടില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വാദകനായി സാക്കിര്‍ ഹൂസൈന്‍ കണക്കാക്കുന്നതും പാലക്കാട്‌ മണി അയ്യരെയാണ്‌. സക്കീര്‍ ഹൂസൈന്റെ ആദ്യകാലത്തെ വിശ്വവിഖ്യാത ആല്‍ബമായ ശകതിയില്‍ വയലിന്‍ വായിച്ചിരിക്കുന്ന എല്‍ ശങ്കറുടെ അച്ഛന്‍ വി ലക്ഷിനാരായണ അയ്യര്‍ ആലപ്പുഴ സ്വദേശിയാണ്‌.

തബലയിലെ വിശ്വവിസ്മയം അന്തരിച്ച അല്ലാ രയുടെ  മകനാണ് സാക്കിര്‍. താളങ്ങളുടെ ഇടയില്‍ ജനിച്ച വീണ സാക്കിര്‍ മൂന്നാം വയസില്‍ പാട്ടിനോട് കൂട്ടായി. മേശകളിലും പാത്രങ്ങളിലും താളം പിടിച്ച് തുടക്കം, ഏഴാംവയസ്സില്‍ അഭ്യസിച്ചുതുടങ്ങി. അച്ഛന് പകരക്കാരനായി ഏഴാംവയസ്സിലാണ് വേദിയില്‍ സാക്കിറിന്റെ അരങ്ങേറ്റം. ഒരു വര്‍ഷത്തില്‍ നൂറ്റിഅന്‍പതിലധികം ദിവസങ്ങളിലും കച്ചേരികള്‍ നടത്തിയിട്ടുണ്ട് ഈ തബല മാന്ത്രികന്‍. പത്മശ്രീയും പത്മഭൂഷണും ഗ്രാമിയും അടക്കം നേടിയ പുരസ്കാരങ്ങളുടെ പെരുമയും ഏറെയാണ്. 

ENGLISH SUMMARY:

Ustad Zakir Hussain's connection with the Malayalam movie Vanaprastham, where his tabla performance added a magical touch to the critically acclaimed Mohanlal starrer.