rajeev-ilayaraja

സംഗീത സംവിധായകന്‍ ഇളയരാജ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിക്കുന്നത് തടഞ്ഞ ക്ഷേത്രം അധികൃതരുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ വ്യാപകം. ക്ഷേത്ര ആചാരപ്രകാരം ശ്രീകോവിലിൽ ഭക്തർക്ക് പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുക്കുയാണ് ഗാനരചിതാവ് രാജീവ് ആലുങ്കൽ. Also Read : ശ്രീകോവിലില്‍ കയറി ഇളയരാജ; തിരിച്ച് ഇറക്കി ക്ഷേത്ര ഭാരവാഹികള്‍ 

rajeev-comment

‘ശ്രീലകത്തുനിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി. നിയമങ്ങളെഴുതിയ ആചാര്യഹൃദയങ്ങൾ പിന്നെയും പ്രണവത്തെ മറന്നുറങ്ങി' എന്നാണ് രാജീവ് ആലുങ്കൽ കുറിച്ചിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകള്‍ നിറയുകയാണ്. ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ ശ്രീകോവിലിന്റെ പുറത്ത് വച്ച് ഇളയരാജയെ പൂജാരിമാർ ആദരിച്ചു.

ENGLISH SUMMARY:

Ilayaraja entered temple sreekovilil and brought back down by the temple officials, the video is going viral