പുതിയ സിനിമയുടെ ടീസർ ലോഞ്ച് ചടങ്ങിൽ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി. ഹൈദരാബാദില്‍ നടന്ന ഗ്രാൻഡ് ലോഞ്ചിൽ ഗ്ലാമറസായാണ് താരം എത്തിയത്. സായി ധരം തേജ് നായകനാകുന്ന ചിത്രത്തിന്‍റെ ടീസർ ലോഞ്ചില്‍ രാം ചരൺ അടക്കമുള്ളവർ അതിഥികളായിരുന്നു.

ഐശ്വര്യയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കെ.പി. രോഹിത്താണ് സംവിധാനം ചെയ്യുന്നത്. ജഗപതി ബാബു, ശ്രീകാന്ത്, സായികുമാർ, അനന്യ നഗല്ല എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബി. അജനീഷാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

മലയാളത്തിനു പുറമെ തെന്നിന്ത്യയിലും സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന തഗ് ലൈഫ് ആണ് തമിഴിലെ നടിയുടെ പുതിയ ചിത്രം. മലയാളത്തിൽ ഹലോ മമ്മിയാണ് നടിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ENGLISH SUMMARY:

Aishwarya Lekshmi stuns in a striking look at the teaser launch event of her new film