കോകിലക്ക് ഒപ്പം തൻറെ ആദ്യ പിറന്നാൾ ആഘോഷം ആഘോഷിച്ച് നടന്‍ ബാല. ഒരു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും ചേര്‍ന്നുള്ള വിഡിയോയാണ് ബാല ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. കോകില ജീവിതത്തിലേക്ക് വന്നശേഷമാണ് പുതിയ സന്തോഷം അനുഭവിച്ചെന്ന് ബാല. കോകില ജീവിതത്തിലേക്ക് വന്നശേഷമുള്ള ആദ്യ പിറന്നാൾ ആയതിനാൽ ബന്ധുക്കളെയും സുഹൃത്തുക്കളേയും നാട്ടുകാരേയും വിളിച്ച് ചേർത്ത് വിപുലമായി തന്നെ നടൻ ആഘോഷിച്ചു. കോകിലയ്ക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ പേജിലൂടെ നടൻ പങ്കുവെച്ചിരുന്നു.
കൊച്ചിയിലെ വസതി ഉപേക്ഷിച്ച് വൈക്കത്ത് പുതിയ വീട്ടിലേക്ക് ബാലയും കോകിലയും താമസം മാറ്റിയിരുന്നു. വൈക്കത്ത് താരം അങ്കണവാടി പുനഃരുദ്ധാരണം ചെയ്തു നൽകിയിരുന്നു. കൊച്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ അവസ്ഥ ശോചനീയമായിരുന്നെന്നും അങ്കണവാടി അധികാരികൾ തന്നെ സമീപിച്ചപ്പോള്‍ പണിത് നല്‍കാം എന്ന് വാക്ക് പറഞ്ഞിരുന്നതായും ബാല പറയുന്നു. കുട്ടികൾക്ക് ആകർഷണീയമാകും വിധം മനോഹരമാക്കി മാറ്റിയിട്ടുണ്ട് അങ്കണവാടി. ഇതിനു പിന്നിൽ ഭാര്യ കോകിലയുടെ സാന്നിധ്യം ഉണ്ടെന്നും ബാല വ്യക്തമാക്കി.