obama-films

കാനും കടന്ന് ഗോള്‍ഡന്‍ ഗ്ലോബോളമെത്തിയ പായല്‍ കപാഡിയയുടെ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' ഈ വര്‍ഷം കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്നാമതെന്ന് വാഴ്ത്തി യുഎസ് മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. 'കോണ്‍ക്ലേവ്'', 'ദ് പിയാനോ ലെസണ്‍', 'ദ് പ്രോമിസ്ഡ് ലാന്‍ഡ്', 'ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ്', 'ഡ്യൂണ്‍: പാര്‍ട്ട് 2'', ''അനോറ', 'ദിദി', 'ഷുഗര്‍കെയ്​ന്‍', 'എ കംപ്ലീറ്റ് അണ്‍നോണ്‍' എന്നിവയാണ് ഒബാമയുടെ ഇക്കൊല്ലത്തെ ഇഷ്ട ചിത്രങ്ങള്‍. 

TOPSHOT-FRANCE-FILM-FESTIVAL-CANNES

രാജ്യന്തരതലത്തില്‍ വലിയ നിരൂപക പ്രശംസയാണ് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയും ഹൃദു ഹാറൂണും, ഛായാ കദമും പ്രധാന കഥാപാത്രങ്ങളായ ചിത്രം നേടിയത്. കാനിലെ ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന ഖ്യാതിയും ചിത്രം നേടി. ഏഷ്യ പസഫിക് സ്ക്രീന്‍ പുരസ്കാരത്തില്‍ ജൂറി ഗ്രാന്‍ഡ് പ്രൈസും,മികച്ച രാജ്യാന്തര ഫീച്ചര്‍ ചിത്രമായി ഗോതം അവാര്‍ഡ്സിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ മികച്ച വിദേശ ചിത്രത്തിനുള്ള നോമിനേഷനും ഒടുവിലായി ഇംഗ്ലിഷിതര ചിത്രത്തിലെ മികച്ച സംവിധായകയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശവും ചിത്രത്തിന് ലഭിച്ചു. 

പ്രിയപ്പെട്ട ചിത്രങ്ങള്‍ക്ക് പുറമെ പാട്ടുകളുടെ ലിസ്റ്റും ഒബാമ പങ്കുവച്ചിട്ടുണ്ട്. ഒപ്പം, കേട്ടിരിക്കേണ്ട ഏതെങ്കിലും പാട്ടുകളുണ്ടെങ്കില്‍ പറയാമെന്നും അദ്ദേഹം കുറിച്ചു. 'സ്ക്വാബിള്‍ അപ്, ആക്ടീവ്, പീസ്ഫുള്‍ പ്ലേസ്, ടെക്സസ് ഹോള്‍ എം' എന്നിങ്ങനെ ലിസ്റ്റ് നീളുന്നു. 

ജൊനാഥന്‍ ഹെയ്ഡ്റ്റിന്‍റെ 'ദ് ആങ്ഷ്യനസ് ജനറേഷനാ'ണ് ഇക്കുറി തന്നെ ആകര്‍ഷിച്ച പുസ്തകമെന്നും പ്രിയപ്പെട്ട പുസ്തകങ്ങള്‍ പങ്കുവച്ച് ഒബാമ എഴുതി. പേട്രിയട്ട്, ഇന്‍റര്‍മെസോ, ഓര്‍ബിറ്റല്‍, ദ് ആന്ത്രപ്പോളജിസ്റ്റ്സ്, സ്റ്റോളന്‍ പ്രൈഡ്, ഗ്രോത്ത്, സംവണ്‍ ലൈക് അസ്, ദി വര്‍ക് ഓഫ് ആര്‍ട്ട് എന്നിവയാണ് മറ്റ് പുസ്തകങ്ങള്‍.

ENGLISH SUMMARY:

Payal Kapadia's Golden Globe-nominated film, All We Imagine As Light, has been listed by former US President Barack Obama as one of his top movie recommendations for 2024.