basil-naslan-movies

ആരാണ് പോയവര്‍ഷം മലായളസിനിമയിലെ ബോക്സ് ഓഫീസ് താരം. അത് ഒരു പേരില്‍ ഒതുങ്ങില്ല . രണ്ടുപേരുണ്ട് . ബോസിൽ ജോസഫും നസ്‌‌ലനും , അടുത്ത വീട്ടിലെ പയ്യൻ ഇമേജിൽ നിന്ന് മലയാളത്തിലെ ജനപ്രിയ. താരം എന്ന ലേബലിലേയ്ക്കുള്ള വളർച്ച ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് സമീപകാല  ബോസിൽ ചിത്രങ്ങളിലൂടെ നമ്മൾ കണ്ടത് . മുൻവർഷങ്ങളിൽ ഇറങ്ങിയ ജാൻ എ മൻ, പാൽതു ജാൻവർ, ജയ ജയ ജയ ജയഹേ, ഫാലിമി, തുടങ്ങിയ ചിത്രങ്ങളിലൂടെ തിയറ്ററിൽ ആളെകൂട്ടിയ ബേസിൽ ഈ തവണയും പതിവ് തെറ്റിച്ചില്ല, കേന്ദ്രകഥാപാത്രമായെത്തിയ  ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി, സൂഷ്മദർശിനി എന്നീ  ചിത്രങ്ങള്‍  സൂപ്പർ ഡ്യൂപ്പർ ഹിറ്റ്. വർഷങ്ങൾക്ക് ശേഷം, അജയൻ്റെ രണ്ടാം മോഷണം, വാഴ അടക്കം ചെറിയ വേഷങ്ങളിൽ എത്തിയ ചിതങ്ങളും ഹിറ്റ് ചാർട്ടിൽ ഇടംനേടി.   അമാനുഷികനായ ഒരു സൂപ്പർതാരമായി ഒരിക്കൽ പോലും ബേസിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിയില്ല. തനിക്ക് പറ്റുന്ന വേഷങ്ങളിൽ വൈവിധ്യം കണ്ടെത്താൻ ശ്രമിച്ചു. ഒടുവിൽ ഇറങ്ങിയ സൂഷ്മദർശിനിയിലെ മാനുവേൽ എന്ന നെഗറ്റീവ് കഥാപാത്രം ബേസിൽ ജോസഫിന്‍റെ കയ്യിൽ ഭദ്രമായിരുന്നു, നർമത്തോടൊപ്പം കുടിലതയുമുള്ള മാനുവലിനെ പ്രേക്ഷകർ നിറമനസോടെ സ്വീകരിച്ചു. ​90 കോടി കളക്ഷനോടെ  ഗുരുവായൂർ അമ്പല നടയിലും 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച  സൂഷ്മദർശിനിയിലൂടെയും ബോസിൽ ബോക്സോഫീസ് താരമെന്ന പേര് നിലനിർത്തി

മമ്മൂട്ടി ചിത്രം മധുരരാജ തിയറ്ററുകളിലെത്തിയപ്പോൾ അതിലൊരു ഫ്രെയിമിൽ സ്വന്തം  മുഖം തെളിയുന്നതും നോക്കി നിന്ന ആൾകൂട്ടത്തിലെ ആ ചെറുപ്പക്കാരൻ  തന്‍റെ 23ആം വയസിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചതിനും 2024 സാക്ഷ്യം വഹിച്ചു. ഒരു നാണം കുണുങ്ങി പയ്യനായി വന്ന്  തണ്ണീർമത്തൻ ദിനങ്ങളില്‍ മലയാളികളെ  ചിരിപ്പിച്ച നസ്‌‌ലന്‍ നൂറുകോടി ക്ലബില്‍ പ്രേമലുവിനെ എത്തിച്ച നായകനാണിന്ന്.  മെട്രോ സിറ്റി ലൈഫിൽ സംഭവിക്കുന്ന ആൺ-പെൺ സൗഹൃദവും പ്രണയവും ഹൃദ്യമായി ആവിഷ്‌കരിച്ച പ്രേമലുവില്‍ മലയാളികള്‍ ഇഷ്ടപ്പെടുന്ന ആ മാജിക് കാണാം.

തണ്ണീർമത്തൻ ദിനങ്ങളിലെ മെൽവിനിൽ നിന്ന് പ്രേമലുവിലെ സച്ചിനിലെത്തുമ്പോള്‍  ചലച്ചിത്രലോകം നസ്ലിന് നല്‍കുന്ന പരിഗണനയിലുമുണ്ട് പ്രകടമായ മാറ്റം,  നസ്ലിന്‍റെ ശൈലിയില്‍ ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ തിയേറ്ററുകളില്‍  ചിരിപൊട്ടും.  ഈ പ്രായത്തിലേ ഒരു ഹീറോ സ്റ്റഫായി നസ്‌‌ലെൻ  മാറിക്കഴിഞ്ഞു എന്ന് 2024 തെളിയിക്കുന്നു. വരാൻ പോകുന്ന 'ആലപ്പുഴ ജിംഖാന'യും പ്രേമലു 2വും ആണ് പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന നസ്ലിന്‍ കാത്തിരിക്കു‌ന്നത്.

ഇവിടെയും തീരുന്നില്ല, ബോക്സോഫിസിനെ പോലും ഞെട്ടിച്ച സിനിമകൾ പിറന്നതും 2024ലാണ്,  100 കോടി ക്ലബ്ബ് എന്നത് സൂപ്പർ താരങ്ങളുടെ മാത്രം കൂത്തകയായിരുന്ന മുൻവർഷങ്ങളിൽ നിന്ന്  ഈ വർഷം 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയത്  5 മലയാള സിനിമകളാണ്, 50 കോടി കബ്ബിലെത്തിയത് ത് 7 സിനിമകൾ, അതില്‍   സൗബിന്റെയും കൂട്ടരുടെയും മഞ്ഞുമ്മൽ ബോയ്‌സ് 242.3 കോടി പിന്നിട്ട് ചരിത്രമായി.  160 കോടി സ്വന്തമാക്കിയ ബ്ലസി-പൃഥിരാജ് ടീമിന്‍റെ   ആടുജീവിതം, പേര് പോലെ തന്നെ തിയറ്ററുകളെ ആവേശമാക്കി 154 കോടി വാരിയ ഫഹദ് ചിത്രം ആവേശം, 136 കോടി രൂപ നേടിയ പ്രേമലു,  106 കോടി കലക്‌ഷൻ കരസ്ഥമാക്കിയ ടൊവിനോ ചിത്രം എആർഎം എന്നിവ ബോക്സോഫിസിനെ ഞെട്ടിച്ചു. മമ്മൂട്ടിയുടെ  ഭ്രമയു​ഗം, ടർബോ,വിനീത് ചിത്രം വർഷങ്ങൾക്ക് ശേഷം,​ഗുരുവായൂർ അമ്പലനട,ആസിഫ് ചിത്രങ്ങളായ കിഷ്കിന്ധാകാണ്ഡം, തലവന്‍, ജയറാം ചിത്രം ഓസ്ല‍ർ ,ജോജു ചിത്രം പണി തുടങ്ങിയവയും  ഈ വർഷത്തെ ബോക്സോഫീസ് ഹിറ്റുകളായി.

ENGLISH SUMMARY:

2024 malayalam boxoffice hit movies