ഇതുവരെയുള്ള ആക്ഷന്‍–ത്രില്ലര്‍ മലയാളചിത്രങ്ങള്‍ നോക്കിയാല്‍ ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ ഏറ്റവും ടോപില്‍ ഇരിക്കുമെന്ന് തമിഴ് പ്രേക്ഷകര്‍. 30വര്‍ഷത്തിനിടെ ഇതുപോലൊരു പടം കണ്ടിട്ടില്ല, ഉണ്ണി മുകുന്ദന്‍ ഷോക്കിങ് ആന്‍ഡ് ഔട്ട്സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് ആണെന്നും തമിഴ് പ്രേക്ഷകര്‍ പറയുന്നു.
അതേസമയം മലയാളം പ്രേക്ഷകര്‍ക്ക് ഈ സിനിമ ഇഷ്ടമാകുമോ എന്നറിയില്ലെന്നും മലയാളം ഓഡിയന്‍സ് വേറെ മാതിരിയാണെന്നും സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നു. അവിടെ ഓടുമോ എന്ന് തെരിയാത്, ഫസ്റ്റ് ഹാഫ് കൊഞ്ചം ലാഗിങ് ഇരിക്ക്, കുട്ടി പസങ്ക ഒന്നും കാണണ്ട എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട് തമിഴ് പ്രേക്ഷകര്‍.
ഉണ്ണി മുകുന്ദനില്‍ നിന്നും പ്രതീക്ഷിക്കാത്ത പെര്‍ഫോമന്‍സ് ആണിതെന്നും യുവാക്കള്‍ക്ക് ഇഷ്ടപ്പെടുമെങ്കിലും കുടുംബ പ്രേക്ഷകര്‍ എന്തുപറയുമെന്നറിയില്ലെന്നും കാണികള്‍ പറയുന്നു. തിയറ്ററുകളില്‍ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ് ഉണ്ണിമുകുന്ദന്‍ ചിത്രം ‘മാർക്കോ’. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവെന്നാണ് വിലയിരുത്തല്‍. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.
ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നുണ്ട്. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്. 'മിഖായേൽ' സിനിമയുടെ സ്പിൻഓഫായെത്തുന്ന 'മാർക്കോ'യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.