ഡാന്‍സും വിശേഷങ്ങളുമായി സമൂഹമാധ്യമത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ആളാണ് റീന ജോണ്‍. യു.കെയില്‍ താമസമാക്കിയ റീന കേരളത്തിലെത്തിയ വിശേഷങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ റീനയ്ക്ക് നല്‍കിയ കിടിലന്‍ മേക്കോവര്‍ കണ്ട് കയ്യടിക്കുകയാണ് സകലരും.
39 മിനിറ്റ് കൊണ്ട് രഞ്ജു രഞ്ജിമാര്‍ റീനയെ സുന്ദരിയാക്കിയെടുത്തു. ആളാകെ മാറിപ്പോയല്ലോ, റീന ചേച്ചിയെ കാണാന്‍ സുന്ദരിയായിട്ടുണ്ട് എന്നാണ് മേക്കോവര്‍ കണ്ടവരും പറയുന്നത്. റീന ജോണിനൊപ്പമുള്ള ഒരു റീലും കുറിപ്പും രഞ്ജു രഞ്ജിമാര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ‘യു.കെയില്‍ നിന്നും ഒരു വട്ടു വന്നു ഇന്ത്യയിലെ വട്ടുമായി കണ്ടുമുട്ടി, പിന്നെ പറയാൻ ഉണ്ടോ’ എന്നാണ് റീലിനു രഞ്ജു രഞ്ജിമാര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ‘റീന ചേച്ചി എന്നും എനിക്കൊരു എനർജി ഡ്രിങ്ക് പോലെയാണ്’ എന്നും രഞ്ജു രഞ്ജിമാര്‍ കുറിച്ചിട്ടുണ്ട്.
കുറിപ്പിന്‍റെ പൂര്‍ണരൂപം;
‘ഓരോ മനുഷ്യർക്കും മോഹങ്ങളും ഉണ്ടാകും. റീന ചേച്ചി എന്നും എനിക്കൊരു എനർജി ഡ്രിങ്ക് പോലെയാണ്. എപ്പോ സംസാരിച്ചാലും മേക്കപ്പിനെ കുറിച്ചൊക്കെ പറയും. ഞാനും തമാശക്ക് പറയും കൊച്ചിങ്ങ് പോരെ നമുക്കു മേക്കപ്പ് ചെയ്യാം എന്നൊക്കെ. സത്യം പറഞ്ഞാൽ ഒട്ടും പ്ലാൻ അല്ലായിരുന്നു. കാരണം മേക്കപ്പ് വര്‍ക്ഷോപ്പ് കൊല്ലത്തു നടക്കുന്നു അതിന്റെ തിരക്ക്, ഇടയ്ക്കു അക്കാദമിയിൽ പോയി കുട്ടികളെ കാണാന്‍ ഡോറയിൽ പോകണം. ഒന്ന് കാണാം എന്ന് മാത്രമേ വിചാരിച്ചുള്ളൂ, വന്നപ്പോ എല്ലാം മാറി ഉടനെ പിള്ളേർ വീട്ടിൽ പോയി സാരി എടുത്തു സുധി പൂവും വാങ്ങി വന്നു. 39 മിനിറ്റ് കൊണ്ട് കംപ്ലീറ്റ് റെഡി. റീന ചേച്ചി ഹാപ്പി, ഞാനും ഹാപ്പി. അങ്ങനെ സന്തോഷിക്കട്ടെ എല്ലാവരും.’
റീന ചേച്ചിയെ പുതിയ ലുക്കില്‍ കാണുമ്പോള്‍ റിമി ടോമിയെ പോലെ തോന്നിയെന്നാണ് ഭൂരിഭാഗം ആളുകളുടെയും കമന്റ്. അല്ല ഇത് ലക്ഷ്മി നക്ഷത്രയെ പോലെയുണ്ടെന്നും ചിലരുടെ കമന്‍റ്. റീന ചേച്ചിക് ഈ ലുക്കിൽ ഒടുക്കത്തെ ഗ്ലാമറാണെന്ന് പലരും കമന്‍റ് ചെയ്യുന്നുണ്ട്. ‘പുള്ളിക്കാരി നല്ല സുന്ദരി ആയിട്ടുണ്ട്. അല്ലേലും സുന്ദരി ആണ്. ആ ലിപ്സ്റ്റിക് ഇടുന്നതിന്റെ ഒരു ചെറിയ പ്രശ്നം ആണെന്ന് തോന്നുന്നു അതൊന്ന് സെറ്റ് ആക്കി സിംപിള്‍ മേക്കപ്പ് ചെയ്താലും അടിപൊളി ആണ്. രഞ്ജുസ് മേക്കപ്പ് ചെയ്തപ്പോ അവരുടെ കുറെ പോസിറ്റീവ് തിങ്സ് എന്‍ഹാന്‍സ്ഡ് ആയി... റിമി ടോമി ടെ ഒരു ലുക്ക് ആയി’ എന്നാള്‍ ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.