മകൾ കീർത്തി സുരേഷിന്റെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് അമ്മയും നടിയുമായ മേനക സുരേഷ്. ആന്റണിയും കീർത്തിയും മുത്തശ്ശിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് മേനക പങ്കുവച്ചത്. ഒപ്പം ഹൈന്ദവാചാരപ്രകാരം നടത്തിയ ചടങ്ങിലേയും ക്രിസ്ത്യൻ രീതിയിൽ നടത്തപ്പെട്ട വിവാഹത്തിലേയും കുടുംബ ചിത്രവും മേനക പങ്കുവച്ചിട്ടുണ്ട്.
‘എന്‍റെ മകൾ വിവാഹിതയായി. അവളുടെ ജീവിതത്തിലെ സ്നേഹം അവൾ കണ്ടെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. പ്രിയ ആന്‍റണിക്കും കീർത്തിക്കും സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു’ മേനക കുറിച്ചു.
15 വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഡിസംബര്‍ 12ന് കീര്‍ത്തിയും ആന്‍റണിയും തമ്മില്‍ വിവാഹിതരായത്. പഠനകാലത്താണ് കീര്‍ത്തിയുടെ പ്രണയം ആരംഭിക്കുന്നത്. വിവാഹത്തിന്‍റെ ചിത്രങ്ങളൊക്കെ താരം തന്നെ തന്‍റെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. മഡിസര്‍ ശൈലിയില്‍ കാഞ്ചീപുരം പട്ടണിഞ്ഞ് തമിഴ് ബ്രാഹ്മണ വധുവായി അച്ഛന്‍ സുരേഷ് കുമാറിന്‍റെ മടിലിരുത്തിയാണ് കീര്‍ത്തിയെ ആന്‍റണി താലി ചാര്‍ത്തിയത്. ക്രിസ്‌ത്യന്‍ ആചാര പ്രകാരവും വിവാഹം നടത്തപ്പെട്ടു.