രോമാഞ്ചം, കിഷ്ക്കിന്ധാകാണ്ഡം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്മെന്റ്സിന്റെ പുതിയ ചിത്രം ‘നാരായണീന്റെ മൂന്നാണ്‍മക്കള്‍’ സിനിമയുടെ ടീസര്‍ പുറത്ത്. ഒരു നാടും വലിയൊരു തറവാടുവീടും കേന്ദ്രീകരിച്ചാണ് സിനിമ. പേരുപോലെ തന്നെ നാരായണീടെ മൂന്നാണ്‍മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്.
ജോബി ജോര്‍ജ് തടത്തില്‍ ആണ് നിര്‍മാണം, രചനയും സംവിധാനവും ശരണ്‍ വേണുഗോപാലാണ്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കേന്ദ്രകഥാപാത്രങ്ങള്‍. കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള കഥകളും രഹസ്യങ്ങളും ദുരൂഹതകളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്.
കുടുംബത്തില്‍നിന്ന് മാറിനിന്ന ഇളയ മകന്റെ തിരിച്ചുവരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. 2025 ജനുവരി 16-ന് വേള്‍ഡ് വൈഡ് റിലീസാണ് ചിത്രം.