ബേബി ജോണ്‍ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ നടി കീര്‍ത്തി സുരേഷ് എത്തിയ വിഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. കഴുത്തില്‍ മഞ്ഞ ചരടില്‍ കോര്‍ത്ത താലി അണിഞ്ഞ് ചുവന്ന നിറത്തിലുള്ള ഡ്രസില്‍ അതീവ സുന്ദരിയായാണ് താരം വേദിയില്‍ എത്തിയത്. സ്റ്റൈലിഷായ വസ്ത്രങ്ങൾക്കൊപ്പം താലിമാല അണിഞ്ഞെത്തിയ കീർത്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
മോഡേൺ വസ്ത്രത്തിനൊപ്പം ട്രഡീഷനല്‍ സ്റ്റൈലിൽ താലിമാല അണിഞ്ഞെത്തിയതാണ് വ്യത്യസ്തമായത്. ചുവപ്പ് ന്യൂഡിൽ സ്ട്രാപ്പ് ബോഡി കോണിനുള്ള മോഡേൺ ലുക്കിനൊപ്പവും കീർത്തി താലിമാല അണിഞ്ഞതിനെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി. ദീര്‍ഘകാല സുഹൃത്ത് ആന്റണിയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. റിവോള്‍വര്‍ റിത എന്ന ഒരു സിനിമയാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി പൂര്‍ത്തിയാകാനുള്ളത്. നായികാ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. ബേബി ജോണിന്റെ സംവിധാനം കലീസും കഥാപാത്രങ്ങളായി വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്.