മക്കളായ ഉലകിനും ഉയിരിനുമൊപ്പം പാരിസില്‍ ചുറ്റിക്കറങ്ങി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും. താരകുടുംബത്തിന്‍റെ പാരിസില്‍ നിന്നുളള ചിത്രങ്ങള്‍ സൈബറിടത്ത് ശ്രദ്ധനേടുകയാണ്. യാത്ര ചെയ്യാന്‍ ഇഷ്ടമുളള താരദമ്പതികളാണ് നയന്‍താരയും വിഘ്നേഷും. ഇരുവരും തങ്ങളുടെ യാത്രവിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പാരിസ് യാത്രയുടെ ചിത്രങ്ങളും നയന്‍താര തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്.
പാരിസിലെ ഐഫല്‍ ടവറിന് മുന്നില്‍ നില്‍ക്കുന്നതും ചരിത്രപ്രസിദ്ധമായ മറ്റ് ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതും സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുകൂടുന്നടക്കമുളള വിശേഷങ്ങളാണ് ചിത്രങ്ങളിലുളളത്. ചുവന്ന ടീ ഷര്‍ട്ടും ഷോര്‍സും അടങ്ങുന്ന കോര്‍ഡ്സ് ധരിച്ച് പാരിസിന്‍റെ സൗന്ദര്യം ആസ്വദിക്കുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 'ഞങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച അവധിക്കാലത്തിൻ്റെ മധുരമുള്ള ചെറിയ നിമിഷങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് നയന്‍താര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.