നടന്‍ ബാലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം വര്‍ഷങ്ങളോളം വലിയതോതില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു ഗായിക അമൃത സുരേഷ്. അടുത്തകാലത്ത് ഇത് ഏറെ രൂക്ഷമാകുകയും ചെയ്തിരുന്നു. മകളെപ്പോലും വെറുതെവിടാത്ത അവസ്ഥ തരണം ചെയ്യാന്‍ താരം ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. ബാലയുമായുള്ള വിവാഹമോചനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമാണ് അമൃത സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായി അടുക്കുന്നത്.
പരസ്പരമുള്ള അടുപ്പം ഗോപി സുന്ദറും അമൃതയും മറച്ചുവച്ചില്ല. ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടില്ല. ഇരുവരും വേര്‍പിരിഞ്ഞപ്പോഴും അമൃതയ്ക്കാണ് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നത്. എന്നാല്‍ ഇരുവരും പരസ്പരം പഴിചാരുകയോ ആക്ഷേപങ്ങള്‍ ചൊരിയുകയോ ചെയ്തില്ല. ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള ബന്ധം വേര്‍പെടുത്തിയതിന്‍റെ കാരണം വെളിപ്പെടുത്തുകയാണ് അമൃത.
അമൃതയുടെ വാക്കുകള്‍
‘ഞങ്ങൾക്ക് സംഗീതമെന്ന ഒരു കോമൺ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ അടിയും ഇടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. ആളൊരു പീസ്ഫുൾ മനുഷ്യനാണ്. രണ്ടുപേരുടെയും നയങ്ങൾ ചേരില്ലെന്ന് ഒരുഘട്ടം കഴിഞ്ഞപ്പോൾ മനസിലായി. സമാധാനപരമായി പിരിഞ്ഞു. ഇപ്പോൾ രണ്ട് പ്രാവശ്യം ചൂട് വെള്ളത്തിൽ വീണ അവസ്ഥയാണ്.’