നീലത്താമരയിലൂടെ മലയാളത്തിലെത്തിയ താരമാണ് അര്‍ച്ചന കവി. കരിയറിന്‍റെ തുടക്കത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, സ്പാനിഷ് മസാല തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ച താരം 2016 മുതല്‍ വലിയ ഇടവേളയിലായിരുന്നു. ടോവിനോ നായകനായ ഐഡന്‍റിറ്റി എന്ന സിനിമയിലൂടെ ഇടവേളയ്ക്ക് ബ്രേക്കിടുകയാണ് അര്‍ച്ചന കവി.
സിനിമയുടെ ഭാഗമാകാനുള്ള കാരണം കഥ തന്നെയാണെന്ന് അര്‍ച്ചന കവി പറയുന്നു. ചിത്രത്തില്‍ ചെറിയൊരു കഥാപാത്രമാണ് ചെയ്യുന്നത്. പക്ഷെ അഖില്‍ (സംവിധായകന്‍) ആദ്യം കണ്ടപ്പോള്‍ പറഞ്ഞത് മുഴുവന്‍ തിരക്കഥയും വായിച്ച് കേള്‍പ്പിക്കാം എന്നാണ്. ആ ബഹുമാനം എല്ലാ ആര്‍ട്ടിസ്റ്റിനും നല്‍കുന്നുണ്ട്, അര്‍ച്ചന കവി പറഞ്ഞു. ഇത്രയും സിനിമകള്‍ ചെയ്തെങ്കിലും ആദ്യമായ ഡബ്ബ് ചെയ്യുന്ന പടമാണ് ഐഡന്‍റിറ്റിയെന്നും അര്‍ച്ചന കവി പറയുന്നു. എന്‍റെ വോയിസ് ഒരിക്കലും ഉപയോഗിട്ടില്ല, ആദ്യമായി ദേവിക എന്ന കഥാപാത്രത്തിനാണ് എന്‍റെ ശബ്ദം ഉപയോഗിക്കുന്നത് എന്നായിരുന്നു താരത്തിന്‍റെ വാക്കുകള്‍.
എന്തുകൊണ്ട് പത്ത് വര്‍ഷത്തെ ഗ്യാപ്പ് എടുത്തു എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. എന്നെ ആരും വിളിച്ചില്ല. ഈ ചോദ്യം ആര്‍ട്ടിസ്റ്റിനോട് ചോദിക്കുന്നത് മണ്ടത്തരമാണ് എന്നാണ് അര്‍ച്ചന തുടക്കത്തില്‍ പറയുന്നത്. പിന്നെ ഞാന്‍ ഒന്ന് വിവാഹം കഴിച്ചു. ഒരു ഡിവോഴ്‌സ് നടന്നു. ശേഷം ഡിപ്രഷന്‍ വന്നു. പിന്നെ അതില്‍ നിന്നും റിക്കവറായി. ഇപ്പോള്‍ ഈ സിനിമ ചെയ്തു. ഇതിനൊക്കെ പത്ത് വര്‍ഷം വേണ്ടിവരില്ലേ? എന്നായിരുന്നു താരത്തിന്‍റെ മറുപടി.