ഇന്നത്തെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. രജനീകാന്ത് നായകാനായെത്തുന്ന ‘കൂലി’ ആണ് ലോകേഷിന്‍റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ, ലോകേഷിന്‍റെ ഒരു വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. തനിക്ക് അജിത്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ലോകേഷ് പറയുന്ന വിഡിയോയാണ് സൈബറിടത്ത് വൈറലാവുന്നത്.
എല്ലാ നടന്‍മാരുടെ കൂടെയും സിനിമ ചെയ്തിട്ടുണ്ട്. അജിത്തിനൊപ്പമുള്ള ചിത്രം ഉണ്ടാകുമോ എന്ന അവതാകരന്‍റ ചോദ്യത്തിന് ഉത്തരമായാണ് ലോകേഷിന്‍റെ മറുപടി. എല്ലാവരെയും പോലെ അജിത്തിനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും 2025 ല്‍ അങ്ങനെയൊരു ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലോകേഷ് പറയുന്നു.
വിഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ സൈബറിടത്ത് വൈറലായി. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് കമന്‍റുമായെത്തുന്നത്. ഇരുവരും ചേര്‍ന്നുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും ഒരുപാട് വൈകിപ്പിക്കരുതെന്നും ആരാധകര്‍ കുറിച്ചു.
അതേസമയം, നിലവിലെ ചിത്രം കൂലിയുടെ 70 ശതമാനം ചിത്രീകരണം പൂർത്തിയായെന്നും ജനുവരി 13 മുതൽ 28 വരെയാണ് നിലവിലെ ഷെഡ്യൂൾ പ്ലാൻ ചെയ്തിരിക്കുന്നതെന്നും രജനികാന്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ ആമിർ ഖാനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ ലഭിച്ചിരുന്നു.