kr-meera-honey-rose

TOPICS COVERED

അതിക്രമം നേരിട്ട് ഒരു വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികരിച്ചാലും അതിക്രമം അതിക്രമം അല്ലാതാവുന്നില്ലെന്ന് എഴുത്തികാരി കെ.ആര്‍.മീര. അവരവർക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണെന്നും അവര്‍ ഫേസ്​ബുക്കില്‍ കുറിച്ചു. ബോബി ചെമ്മണ്ണൂരിനെതിരായ നടി ഹണി റോസിന്‍റെ ലൈംഗിക അതിക്രമപരാതിയിലെ കേസ് പുരോഗമിക്കുന്നതിനിടെയാണ് കെ.ആര്‍.മീരയുടെ പോസ്റ്റ്. 

'ഒരു അതിക്രമം നേരിട്ടാൽ,  ഒരു വർഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല. അവരവർക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ valid അല്ലാതാകാൻ OTP അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ,' കെ.ആര്‍.മീര ഫേസ്​ബുക്കില്‍ കുറിച്ചു. 

അതേസമയം മോശം പെരുമാറ്റത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് പ്രതികരിക്കുന്നത് മോശമാണെന്ന് നടി സുചിത്ര നായര്‍ അടുത്തിടെ പറ‍ഞ്ഞിരുന്നു. ഒരാള്‍ എന്നോട് മോശമായി പെരുമാറിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നും ഒരു വര്‍ഷം കഴിഞ്ഞല്ല അതിനോട് പ്രതികരിക്കേണ്ടതെന്നും സുചിത്ര പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് അന്ന് പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ നില്‍ക്കുന്നത് വളരെ മോശമാണെന്നും സുചിത്ര പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു സുചിത്രയുടെ പ്രതികരണം.

ENGLISH SUMMARY:

KR Meera's post comes as actress Honey Rose's sexual harassment case against Bobby Chemmannur is progressing