Image Credit: instagram.com/dabztories

TOPICS COVERED

ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഗായകൻ ഡാബ്സീ. ഒരു വർഷത്തേക്ക് ഇടവേളയെടുക്കുന്നു എന്നാണ് ഡാബ്സീ സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. കരിയറിലെ വളര്‍ച്ചയ്ക്കായാണ് ഒരു വര്‍ഷത്തേക്ക് മാറി നില്‍ക്കുന്നത് എന്നാണ് ഡാബ്സീ പറയുന്നത്. 

'നിങ്ങളോടൊരു സുപ്രധാന കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. വളരെയധികം ആലോചനയ്ക്കും പരിഗണനയ്ക്കും ശേഷം കരിയറില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.  കരിയർ വളർച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണിത്. ഇത് വെറുമൊരു ഇടവേളയായിരിക്കില്ല. വളരാനുള്ള അവസരമാണ്. ഒരുചുവട് പിന്നോട്ടുവെക്കുന്നത് റീചാര്‍ജാവാന്‍ സാഹായിക്കും. പുതിയ പ്രചോദനങ്ങൾ കണ്ടെത്താനും പുതിയ ആശയങ്ങളുമായി തിരികെ വരാനും സഹായിക്കും. മുന്നിലുള്ള സാധ്യതകളെക്കുറിച്ച് ഞാൻ ഏറെ ആവേശഭരിതനാണ്. നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി. ഉടൻ വീണ്ടും കാണാം' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ്. 

മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമായ ഡാബ്‌സി മലപ്പുറം സ്വദേശിയാണ്. തല്ലുമാല എന്ന ചിത്രത്തിലെ 'മണവാളൻ തഗ്' എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈയിടെ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്‍ ചിത്രം 'മാർക്കോ'യിലെ ഗാനവുമായി ബന്ധപ്പെട്ട് ഡാബ്സീ വിവാദത്തിലായിരുന്നു. 'ബ്ലഡ്' എന്ന ഗാനത്തിന് നേരെ വിമര്‍ശനമുണ്ടാകുകയും പിന്നാലെ അണിയറപ്രവർത്തകർ സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Singer Dabzee has made an unexpected announcement, revealing that he will be taking a break for one year. He shared this through a social media post, stating that the break is necessary for the growth of his career.