നടന്‍ ബാലയുടെയും വിവാഹം നടന്നിട്ട് മാസങ്ങൾ പിന്നിടുമ്പോൾ ആദ്യം വന്ന പൊങ്കല്‍ ആഘോഷമാക്കി ഇരുവരും. കോകിലയ്ക്ക് ഒപ്പം വട ഉണ്ടാക്കുന്നതും പൊങ്കല്‍ വിഭവങ്ങള്‍ ഉണ്ടാക്കി സന്തോഷം പങ്കിടുന്ന വിഡിയോ ഇരുവരും പങ്കുവച്ചു. കണവനെ ദൈവത്തെ പോലെ കാണണ കോകില, കോകില വന്നപ്പോള്‍ ബാല ഹാപ്പിയായി എന്നിങ്ങനെ പോകുന്നു വിഡിയോയ്ക്ക് വരുന്ന കമന്‍റുകള്‍.
ഭക്ഷണം പാകം ചെയ്യുമ്പോൾ തിളച്ച എണ്ണയുടെ അടുത്തുനിന്നും മാമാ സൂക്ഷിക്കണേ എന്ന് സ്നേഹത്തോടെ ശാസിക്കുന്ന കോകിലയെ കുറിച്ചാണ് സൈബറിടത്തെ സംസാരം. സീമന്തരേഖയിൽ സിന്ദൂരം ചാർത്തിയും മിഞ്ചിയും കുപ്പിവളയും അണിഞ്ഞും ആണ് കോകില എപ്പോഴും ബാലക്ക് ഒപ്പം എത്തുന്നത്. പൊങ്കൽ ദിവസം ആരംഭിക്കുന്നതും കോകില കളം വരയ്ക്കുന്നതും പാചകം ചെയ്യുന്നതുമൊക്കെ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വിഡിയോയിൽ ബാല വാഗ്ദാനം ചെയ്ത പോലെ ഇക്കുറി നല്ല തമിഴ് വിഭവങ്ങൾ കോകില ഉണ്ടാക്കുന്നത് ഉൾപ്പെടുത്തിയിട്ടുണ്ട്. ദീപാവലി, ഓണം, വിഷു, പൊങ്കൽ, ക്രിസ്‌മസ്, റംസാൻ അങ്ങനെ എന്ത് ആഘോഷമാണെങ്കിലും കുടുംബത്തോടൊപ്പം വേണം അത് ആഘോഷിക്കാൻ എന്നാണ് ബാല പറയുന്നത്.