നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ ‘സമാധി’യാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ച. ഇപ്പോഴിതാ സമാധി എന്ന വാക്കിന്റെ അർത്ഥവും വ്യാഖ്യാനവും എന്താണ് എന്ന ചോദ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ വിനായകന്‍. ഫെയ്സ്ബുക്കിലൂടെയാണ് വിനായകന്‍റെ ചോദ്യം. മലയാള ഭാഷ വിപ്ലവകാരികളെ സമാധി എന്ന വാക്കിന്റെ മലയാള അർത്ഥവും വ്യാഖ്യാനവും എന്താണ് ? എന്നാണ് വിനായകന്‍ ചോദിക്കുന്നത്.
വിനായകന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്
മലയാള ഭാഷയെ ശ്രേഷ്ഠ ഭാഷ പദവിയിലേക്കെത്തിക്കാൻ പോരാടിയ മലയാള ഭാഷ വിപ്ലവകാരികളെ "സമാധി" എന്ന വാക്കിന്റെ മലയാള അർത്ഥവും വ്യാഖ്യാനവും എന്താണ് ...?
NB : നിങ്ങൾ ഞങ്ങളെ പഠിപ്പിച്ച അതേ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക