ബോളിവുഡ് താരം സെയ്ഫ് അലിഖാനു നേരായ ആക്രമണം മുംബൈയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചതാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം നടന്നത്. ശരീരത്തില്‍ ആറ് കുത്തേറ്റ താരത്തിന് അടിയന്തര ശസ്ത്രക്രിയയും നടത്തി.
മുംബൈ ബാന്ദ്ര വെസ്റ്റിലാണ് കരീന–സെയ്ഫ് ദമ്പതികളുെട വീട്. സദ്ഗുരു ബില്‍ഡേഴ്സില്‍ നിന്നും വാങ്ങിയ 12 നിലകെട്ടിടം സദ്ഗുരു ശരണ്‍ എന്നാണ് അറിയപ്പെടുന്നത്. 2013ല്‍ 48കോടിക്ക് വാങ്ങിയ കെട്ടിടമാണിത്.
3000 സ്ക്വയര്‍ ഫീറ്റ് വ്യാപ്തിയുള്ള നാലുനിലകള്‍ അടങ്ങുന്നതാണ് താര ദമ്പതികളുടെ വീട്. സ്വിമ്മിങ് പൂളും വിസ്താരമുള്ളൊരു ടെറസും ഉള്‍ക്കൊള്ളുന്ന വീടാണിത്. ഈ സദ്ഗുരു ശരണില്‍വച്ചാണ് താരം മോഷ്ടാക്കളുടെ ആക്രമണത്തിനിരയായത്. ആദ്യം വീട്ടുജോലിക്കാരിയെ ആണ് മോഷ്ടാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. അവരെ രക്ഷിക്കുന്നതിനിടെയാണ് താരത്തിനു കുത്തേറ്റത്. നിലവിലെ വീടിനു തൊട്ട് എതിര്‍വശത്തായുള്ള ഫോര്‍ച്ച്യൂണ്‍ ഹൈറ്റ്സിലാണ് നേരത്തേ ദമ്പതികള്‍ താമസിച്ചിരുന്നത്.
വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാത്രമുള്ള ലീലാവതി ആശുപത്രിയിലാണ് കുത്തേറ്റ സെയ്ഫ് അലിഖാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിന്റേജ് റോയല്‍ മോഡലിലാണ് വീടിന്റെ ഇന്റീരിയര്‍ മൊത്തം ചെയ്തിരിക്കുന്നത്. ഫോര്‍ച്ച്യൂണ്‍ ഹൈറ്റ്സിലെ പട്ടൗഡി പാലസും താര ദമ്പതികളുെട ഉടമസ്ഥതയിലുള്ളതാണ്. മുംബൈയില്‍ രണ്ട് ബംഗ്ലാവുകളും സ്വിറ്റ്സര്‍ലന്റില്‍ ഒരു ആഡംബര വില്ലയും ദമ്പതികള്‍ക്ക് സ്വന്തമായുണ്ട്. ഇവിടെയാണ് അവധിക്കാലം സെയ്ഫ്–കരീന കുടുംബം ചെലവഴിക്കാറുള്ളത്.