മഹാകുംഭമേളയിൽ പങ്കെടുത്ത അനുഭവം പങ്കുവച്ച് നടനും ബിജെപി രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാർ. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു.
പ്രയാഗരാജിലെത്തി മഹാ കുംഭമേളയുടെ ഭാഗമായെന്നും അപൂർവനിമിഷത്തിനു സാക്ഷിയായെന്നും സന്തോഷമുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോദി-യോഗി സർക്കാരുകൾ അഭിനന്ദനം അര്‍ഹിക്കുന്നതായും താരം
കൃഷ്ണകുമാറിന്‍റെ വാക്കുകള്‍
ഈ വര്‍ഷം 40 കോടിയിലേറെ ഭക്തരാണ് മഹാകുംഭമേളയില്‍ പങ്കെടുക്കുന്നത് . ഇത്രയും ആളുകളെ ഉള്‍ക്കൊള്ളുന്നതിന് മനോഹരങ്ങളായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന മേളയിൽ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയർന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോദി യോഗി സർക്കാരുകൾ അഭിനന്ദനം അർഹിക്കുന്നു