മലൈക്കോട്ട വാലിബന് രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍. വാലിബന്‍ ഒരു ക്ലാസിക് ആണെന്നായിരുന്നു തങ്ങളുടെ വിലയിരുത്തലെന്നും അതിന്റെ വിഷ്വലൈസേഷന്‍, ക്രാഫ്റ്റ്, സാങ്കേതികത്തികവെല്ലാം അത്യുജ്ജ്വലമായിരുന്നുവെന്നും ഷിബു ബേബി ജോണ്‍ പറയുന്നു. സിനിമയുടെ ഫൈനല്‍ പ്രോഡക്ടില്‍ സന്തുഷ്ടരാണെന്നും വാലിബന്‍ ഫ്ളോപ്പ് അല്ലായിരുന്നുവെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. വാലിബന് രണ്ടാം ഭാഗം ഇല്ല. ലാലിന് പറ്റുന്ന ഒരു സബ്ജക്ട് എപ്പോള്‍ കിട്ടുമോ, അപ്പോള്‍ ഒരു പടം ചെയ്യുമെന്നും ബറോസിന് നെഗറ്റീവ് എക്സ്പെക്ടേഷന്‍സ് ആയിരുന്നു പ്രശ്നമെന്നും. സിനിമ കാണാതെ അഭിപ്രായം പറയലും മറ്റും അതിന്റെ ഭാഗമായി ഉണ്ടായെന്നും ബറോസിന്റെ പരാജയം മോഹന്‍ലാലിനെ വേദനിപ്പിച്ചെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
മലൈക്കോട്ട വാലിബന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. 'ചുരുളി'ക്കു ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് പ്രശാന്ത് പിള്ളയാണ്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.