നടന്‍ എന്‍ ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമായ ‘ദാക്കു മഹാരാജ്’ ന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് തിയറ്ററില്‍ ആടിന്റെ തലയറുത്ത് മൃഗബലി. ആടിനെ തലയറുത്ത് രക്തം സിനിമയില്‍ പ്രധാന വേഷം ചെയ്ത ബാലകൃഷ്ണയുടെ പോസ്റ്ററില്‍ പുരട്ടുകയായിരുന്നു. സിനിമ വിജയിക്കാനായിട്ടാണ് തലയറുത്ത് മൃഗബലി നടത്തിയെന്നാണ് വിവരം. സംഭവത്തിൽ തിരുപ്പതിയിൽ നിന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് എസ്പിക്ക് അയച്ച പരാതിയിലാണ് കേസ് എടുത്തത്.

ശങ്കരയ്യ, രമേശ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.തിയറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകള്‍ ആഹ്ളാദ പ്രകടനം നടത്തുന്നതും ആരാധകരില്‍ ഒരാള്‍ ആടിന്റെ തലയറുക്കാന്‍ കത്തി എടുക്കുന്നതടക്കമുള്ള വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. മൃഗബലിയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. 

ENGLISH SUMMARY:

Local police registered a case on five Nandamuri Balakrishna fans on charges of beheading a goat in full public glare ahead of the Daku Maharaj movie release.After the video of the same went viral on various social media platforms, people for ethical treatment of animals (PETA) lodged a police complaint, seeking action against the accused involved.