saif-sharmila

സെയ്ഫ് അലി ഖാന് 15,000കോടി രൂപയുടെ സ്വത്ത് നഷ്ടപ്പെട്ടേക്കും. മധ്യപ്രദേശില്‍ പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു സര്‍ക്കാര്‍ ശത്രുസ്വത്തായി തീരുമാനിച്ചിരുന്നു. ഇതിനെതിരെ നടന്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെയാണ് പരമ്പരാഗത സ്വത്ത് നഷ്ടപ്പെടാനുള്ള സാധ്യത തെളിയുന്നത്.  

ഭോപാലില്‍ കൊഹേഫിസ മുതല്‍ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള സ്വത്തുവകകള്‍. സെയ്ഫ് അലിഖാന്റെയും അമ്മ ശര്‍മിള ഗാടോറിന്റെയും പരമ്പരാഗത സ്വത്തുക്കളാണിവ. 2014ലായിരുന്നു കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാനു ഇതുസംബന്ധിച്ച് നോട്ടിസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടിസ്. 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. 

വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോയി അവിടത്തെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്. ഭോപാല്‍ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മകള്‍ ആബിദ സുല്‍ത്താന്‍ പാക്കിസ്ഥാനിലേക്ക് ചേക്കേറിയിരുന്നു. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തിൽപ്പെട്ടത്. അബിദ സുല്‍ത്താന്റെ സഹോദരി സാജിദ സുല്‍ത്താന്‍ സെയ്ഫ് അലിഖാന്റെ മുത്തശ്ശിയാണ്. 

Saif Ali Khan may lose assets worth 15,000 crores. The property owned by the Pataudi family in Madhya Pradesh was declared enemy property by the government:

Saif Ali Khan may lose assets worth 15,000 crores. The property owned by the Pataudi family in Madhya Pradesh was declared enemy property by the government. The actor's petition against this decision was dismissed by the Madhya Pradesh High Court, indicating the possibility of losing the ancestral property.