പ്രചാരണത്തിന്‍റെ ഭാഗമായി പതിനയ്യായിരം പേർക്ക് പോസ്റ്റ് കാർഡ് അയച്ച് സൂപ്പർ ജിമ്നിയുടെ അണിയറ പ്രവർത്തകർ. പത്തനംതിട്ടയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയുള്ള സിനിമ അടുത്ത ദിവസം തീയറ്ററുകളിൽ എത്തും. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന സിനിമയില്‍ ഒട്ടേറെ നാട്ടുകാരും ഭാഗമായി.

സൂപ്പർ ജിമ്നി കാണാൻ ക്ഷണിക്കുന്നതിനൊപ്പം പങ്കുവയ്ക്കുന്ന സന്ദേശം കൂടി പ്രചരിപ്പിക്കാനാണ് കാർഡെഴുത്ത്. 15,000 പേര്‍ക്കാണ് അണിയറ പ്രവര്‍ത്തകര്‍ കാര്‍ഡുകള്‍ അയയ്ക്കുന്നത്. നടീനടന്മാര്‍ എഴുതി സംവിധാകന്റെ കയ്യൊപ്പോടെയാണ് കാര്‍ഡുകള്‍. സിനിമയുടെ റിലീസിനു മുന്‍പായി കത്തുകൾ വീടുകളിലെത്തുമെന്ന് സംവിധായകൻ അനു പുരുഷോത്ത് പറഞ്ഞു.

തിരുവല്ല, മലയാലപ്പുഴ, ചെങ്ങറ, കൊടുമണ്‍, എന്നിവിടങ്ങളിലായായിരുന്നു.  സൂപ്പര്‍ ജിമ്നിയുടെ ചിത്രീകരണം. ബാലതാരം മീനാക്ഷിയാണ് പ്രധാന വേഷത്തിൽ. കുടശ്ശനാട് കനകം, സീമാ ജീ നായര്‍, കോബ്രാ രാജേഷ്, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. മലയാലപ്പുഴ രാജേഷ് ആണ് നിർമാണം. നാളെയാണ് റിലീസ്. പത്തനംതിട്ടയുടെ സാംസ്കാരിക സവിശേഷതകൾ സിനിമയിലെ പ്രധാന പശ്ചാത്തലമാകും.

ENGLISH SUMMARY: