കന്നഡ നടി ശശികലയ്ക്കെതിരെ ഭര്‍ത്താവും സംവിധായകനുമായ ഹര്ഷവര്ധന് ടി.ജെ പരാതി നല്കി. മാനസിക പീഡനം, ഭീഷണി, പണം കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ശശികലയ്ക്കതിരെ പൊലീസ് കേസെടുത്തു. സുശീലാമ്മ എന്നറിയപ്പെടുന്ന മിനി സ്ക്രീന്‍ നടിയാണ് ശശികല.
ഭാര്യയും സുഹൃത്തായ യുട്യൂബര്‍ അരുണ്‍കുമാറും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യാരണ്യപുര പൊലീസിലാണ് ഹര്ഷവര്ധന് പരാതി നല്‍കിയത്.
2021ല്‍ ഒരു സിനിമാഷൂട്ടിങ്ങിനിടെ പരിചയപ്പെട്ട 35വയസുകാരന് ഹര്‍ഷവര്‍ധനും 52വയസുകാരി ശശികലയും 2022ലാണ് വിവാഹിതരായത്. ഹർഷവർധൻ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കാമെന്ന ശശികലയുടെ വാഗ്ദാനത്തിലൂടെയായിരുന്നു ഇരുവരും അടുത്തത്. എന്നാൽ ശശികലയുടെ വിവാഹ വാഗ്ദാനം ഹർഷവർധൻ നിരസിച്ചു. പിന്നാലെ ഹര്‍ഷവര്‍ധനെതിരെ ശശികല പീഡനപരാതി നല്കി. പിന്നാലെ ഹര്‍ഷവര്‍ധനെ പൊലീസ് അറസ്റ്റ് െചയ്തു. കേസ് ഒത്തുതീര്‍പ്പാക്കാനായിരുന്നു ഇരുവരും വിവാഹിതരായത്.
ശശികലയുടെ സ്വഭാവം ഈ അടുത്ത കാലത്തായി മാറിപ്പോയെന്നും സംവിധായകരും നിര്മാതാക്കളുമുള്പ്പെടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും ഹര്ഷവര്ധന് പറയുന്നു. ഇതിനെതിരെ ശശികലയെ ചോദ്യം ചെയ്തപ്പോള്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും ഹര്ഷവര്ധന് പറയുന്നു. തന്നെ ചോദ്യംചെയ്യാതെ മിണ്ടാതിരുന്നില്ലെങ്കില്‍ ഹര്‍ഷവര്‍ധന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ശശികല ഭീഷണിപ്പെടുത്തി.