മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഗെറ്റ് സെറ്റ് ബേബി'യാണ് ചിത്രം. പടം ഫെബ്രുവരി 21ന് തിയറ്ററുകളിൽ എത്തും. ഇതിന്റെ ഭാഗമായി പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ഡോക്ടർ വേഷത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ആശിർവാദ് സിനിമാസ് ആണ്. നിഖില വിമല്‍ ആണ് 'ഗെറ്റ് സെറ്റ് ബേബി'യിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്കന്ദ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മാണ പങ്കാളികളാവുന്ന ആദ്യസംരഭമാണ് ഗെറ്റ് സെറ്റ് ബേബി. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.