chiranjeevi-film

TOPICS COVERED

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് ചിരഞ്‍ജീവി. എന്നാല്‍ സമീപകാലത്തെ താരത്തിന്‍റെ സിനിമകള്‍ എല്ലാം പരാജയമായിരുന്നു. ഇപ്പോഴിതാ സംക്രാന്തി വസ്‍തുനം എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകൻ അനില്‍ രവിപുഡിയുടെ നായകനാകാന്‍  ഒരുങ്ങുകയാണ് ചിരഞ്‍ജീവി. എന്നാല്‍ ചിരഞ്‍ജീവി ആവശ്യപ്പെട്ടത് 75 കോടിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സിനിമയുടെ ആകെ ബജറ്റ് 215 കോടിയാണെന്നും അതില്‍ 75 കോടി പ്രതിഫലം താങ്ങാനാവില്ലെന്നുമാണ് റിപ്പോര്‍ട്ട്. 

ചിരഞ്‍ജീവി നായകനായി ഒടുവിലെത്തിയ ചിത്രം 'ഭോലാ ശങ്കര്‍' ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ഭേലാ ശങ്കറിന് വൻ പരാജയം ആയിരുന്നു. 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് . 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. 

ENGLISH SUMMARY:

Chiranjeevi is a superstar in Telugu cinema. However, his recent films have all been failures. Now, he is set to star in a film directed by Anil Ravipudi, the maker of the hit movie Sankranti Vasthunnam. Reports suggest that Chiranjeevi has demanded ₹75 crore as his fee. The total budget of the film is said to be ₹215 crore, and reports indicate that paying ₹75 crore as remuneration may not be feasible.