സൈബറിടത്ത് ഇപ്പോള്‍ വൈറല്‍ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്‍റെയും ഇൻഫ്ലുവൻസർ ആരതി പൊടിയുടെയും വിവാഹമാണ്. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റോബിന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറുന്ന വിഡിയോ പങ്കുവയ്ക്കുകയാണ് ആരതി.
ഗൃഹപ്രവേശം എന്ന കുറിപ്പോടെയാണ് ആരതി വിഡിയോ പങ്കുവച്ചത്. മഞ്ഞയിൽ ഗോൾഡൻ വർക്കുള്ള ചുരിദാറായിരുന്നു ആരതിയുടെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ ആന്റിക് ചോക്കറും സ്റ്റൈൽ ചെയ്തിരിക്കുന്നു. സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധനേടിയ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ആരതിയെ പോലെൊയൊരു വ്യക്തിയെ ജീവിതപങ്കാളിയായി കിട്ടിയത് റോബിന്റെ ഭാഗ്യമാണെന്നാണ് ചിലർ കമന്റ് ചെയ്തത്. അങ്ങനെ പൊടി ഡോക്ടറുടെ സ്വന്തമായി എന്നിങ്ങനെയുള്ള കമന്റുകളും എത്തി. ഫെബ്രുവരി പതിനാറിനാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് റോബിൻ ആരതിക്കു താലി താലിചാർത്തിയത്.