subi-lover

നടി സുബി സുരേഷിന്റെ വിയോഗം മലയാളി കലാപ്രേമികളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. 2023 ഫെബ്രുവരി 22നാണ് താരം അന്തരിച്ചത്. ഇപ്പോഴിതാ, സുബി സുരേഷിന്റെ ഒാർമകൾക്ക് 2 വയസ്സ് തികയുമ്പോൾ താരത്തിന്റെ ഒാർമകളും അവരോടുള്ള പ്രണയവും ഒരു വിഡിയോയിലൂടെ പങ്കു വയ്ക്കുകയാണ് സുഹൃത്തും കലാകാരനുമായ രാഹുല്‍.

സുബിയുടെ ഓര്‍മയില്‍ ഒരു വിഡിയോ ആണ് രാഹുൽ പങ്കുവച്ചിരിക്കുന്നത്. ‘രണ്ട് വര്‍ഷം’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വിഡിയോയിൽ സുബിക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയിരുന്നു. ദേവദൂതന്‍ എന്ന ചിത്രത്തിലെ അലീന എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ പങ്കുവച്ച വിഡിയോ ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. സുബിയുടെ മരണത്തിനു മുൻപ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിനായി താലിമാല വരെ തയ്യാറാക്കിയിരുന്നു. ആ സമയത്തായിരുന്നു അപ്രതീക്ഷിതമായി സുബിയുടെ മരണം സംഭവിച്ചത്.

വര്‍ഷങ്ങളോളം മിമിക്രി സ്‌റ്റേജ് ഷോ രംഗത്ത് സജീവമായിരുന്ന രാഹുല്‍ ശ്രദ്ധ നേടിയത് സുബിയുടെ മരണ വാര്‍ത്തയോടൊപ്പമാണ്. വിവാഹം ചെയ്യുന്നില്ലേ എന്ന നിരന്തര ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറിയ സുബിയും രാഹുലും വിവാഹം ചെയ്യാന്‍ തീരുമാനിച്ച സമയത്തായിരുന്നു മരണം സംഭവിച്ചത്. ദേവദൂതന്‍ എന്ന ചിത്രത്തിലെ അലീന എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ പങ്കുവച്ച വിഡിയോ കണ്ടു നില്‍ക്കുന്നവരെയും വികാരഭരതരാക്കും വിധമാണ്. ഇരുവരുടെയും പ്രണയവും സൗഹൃദവും എല്ലാം ആ വിഡിയോയില്‍ കാണാം.

ENGLISH SUMMARY:

The demise of actress Subi Suresh deeply saddened Malayalam art lovers. She passed away on February 22, 2023. Now, as her memories complete two years, her friend and artist Rahul has shared a video, reminiscing about her and expressing his love for her.