താരങ്ങളുടെ പ്രതിഫലം സംബന്ധിച്ചായിരുന്നു ഈയിടെ മലയാള സിനിമയിലെ ചര്‍ച്ചകള്‍. അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം താങ്ങാനാകുന്നില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറഞ്ഞത്. പുതിയ നടീനടന്മാര്‍പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്ന് സംഘടന ആരോപിക്കുന്നു. ഈ അവസരത്തിലാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത്. 20 വര്‍ഷത്തോളമായി സിനിമയ്ക്ക് ഫീസ് ഈടാക്കറില്ലെന്ന് പറയുകയാണ് താരം.
ഞാനൊരു ഫീസും ഈടാക്കറില്ല. ഒരു നടനെന്ന നിലയില്‍ സിനിമയുടെ ബജറ്റിലേക്ക് ഞാന്‍ എന്‍റെ ഫീസ് ഉള്‍പ്പെടുത്താറില്ല. വര്‍ഷങ്ങളായി ഇതാണ് രീതി എന്നാണ് അദ്ദേഹം പറഞ്ഞത്. എബിപി നെറ്റ്‌വര്‍ക്ക് ഐഡിയാസ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലാണ് താരത്തിന്റെ പ്രതികരണം.
എന്‍റെ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ചെലവ് 10-15 കോടിക്കിടയിലാകും. ഇത് എളുപ്പത്തില്‍ തിരിച്ചുപിടിക്കാനാകും. ഒരു സിനിമയുടെ അടിസ്ഥാന ചെലവുകള്‍ മറികടക്കാന്‍ 20-30 കോടി രൂപ നേടണം. 200 കോടി രൂപയാണ് സിനിമയുടെ ചെലവെങ്കില്‍ അതില്‍ വലിയൊരു ഭാഗം താരങ്ങളുടെ പ്രതിഫലമാകും. സിനിമ പരാജയപ്പെട്ടാൽ അതിന്‍റെ ചിലവ് എങ്ങനെ തിരിച്ചുപിടിക്കും” അദ്ദേഹം ചോദിച്ചു.
സിനിമയ്ക്കായി ഫിക്സഡ് നിരക്കില്ല. കഴിഞ്ഞ 20 വര്‍ഷമായി ഇതാണ് രീതി. സിനിമ നന്നായാല്‍ അതില്‍ നിന്ന് എനിക്കും ലഭിക്കും. അല്ലെങ്കില്‍ എനിക്കും വരുമാനമില്ല. പെര്‍ഫോമന്‍സിന് സമ്പാദിക്കുന്നതിനുള്ള ഏറ്റവും പഴയ സമ്പ്രദായങ്ങളിലൊന്നാണിത്. യൂറോപ്പിൽ ഇന്നും ഈ രീതി വ്യാപകമായി പിന്തുടരുന്നുണ്ടെന്നും ആമിർ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ആമിര്‍ ഖാന്‍ നായകനായ ദംഗലാണ്. 2016 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ കളക്ഷന്‍ ഏകദേശം 2024.6 കോടിയോളമാണ്.