മാര്‍ക്കോയുടെ വന്‍വിജയത്തിന്‍റെ പ്രഭയില്‍ നിറഞ്ഞു നില്‍ക്കുന്ന ഉണ്ണിമുകുന്ദന്‍ എവിടെ ചെന്നാലും ആള്‍ക്കൂട്ടമാണ്. വിശേഷം പറഞ്ഞും സെല്‍ഫി ചോദിച്ചും അടുത്തുകൂടുന്നവരാണ് എല്ലായിടത്തും. ഒരിടത്തുമില്ല സ്വകാര്യത. ചിത്രമെടുക്കാന്‍ അടുത്തുകൂടുന്നവരോട് അങ്ങനെ അസ്വസ്തത കാണിക്കാറുള്ളയാളൊന്നുമല്ലാ ഉണ്ണി. പക്ഷേ സെല്‍ഫിയെടുക്കാനെത്തിയ ആരാധകനോടുള്ള ഉണ്ണിയുടെ സമീപനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ഉണ്ണിമുകന്ദന് പിന്നാലെ ചിത്രം എടുക്കാന്‍ യുവാവ് ഓടുന്നതും തന്‍റെ തൊട്ടുമുന്നില്‍ വന്ന് അയാള്‍ ചിത്രം എടുക്കുമ്പോള്‍ ഉണ്ണി ഫോണ്‍ തട്ടിപറിച്ച് പോക്കറ്റില്‍ ഇടുന്നതും വിഡിയോയില്‍ കാണാം. ആദ്യം ദേഷ്യം വന്ന ഉണ്ണി പിന്നീട് ആ ഫോണ്‍ തിരിച്ച് കൊടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഉണ്ണിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകള്‍ വരുന്നുണ്ട്.
അതേ സമയം മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഒരു മെഡിക്കൽ ഫാമിലി ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിൽ അർജുൻ എന്ന ഗൈനക്കോളജിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തിയത്.