vadivelu-prabhudeva

തമിഴ് സിനിമാതാരം വടിവേലുവിന്‍റെ വായില്‍ വിരലിട്ടും മുടി പിടിച്ചുവലിച്ചും പൊതുവേദിയില്‍ പ്രഭുദേവ. നടന്‍റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. സ്റ്റേജ് ഷോ പോലെയുള്ള ഒരു പൊതുപരിപാടിക്കിടെയാണ് സംഭവം. പ്രമുഖ സിനിമാതാരങ്ങളെല്ലാം എത്തിയ വേദിയില്‍ പൊടുന്നനെയായിരുന്നു പ്രഭുദേവയുടെ നീക്കം.

മുന്‍നിരയില്‍ ധനുഷ് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം വടിവേലും ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രഭുദേവ എത്തിയത്. പ്രഭുദേവയുടെ പെരുമാറ്റം വടിവേലുവിനെ ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്ന് വിഡിയോയില്‍ വ്യക്തമായി കാണാം. ആദ്യം വടിവേലുവിന്‍റെ മുഖത്തുനോക്കി ചില ആക്ഷനുകള്‍ പ്രഭുദേവ കാണിക്കുന്നുണ്ട്. പിന്നീടാണ് മുഖം പിടിച്ചുവച്ച് വായില്‍ വിരലിടുന്നതും തലമുടി അലങ്കോലമാക്കുന്നതുമെല്ലാം.

ഇതൊക്കെ കണ്ട് രസിക്കുകയാണ് കൂടെയുള്ളവര്‍. ധനുഷും അദ്ദേഹത്തിന്‍റെ മകനും പ്രഭുദേവ ചെയ്യുന്നതൊക്കെ കണ്ട് ചിരിച്ചുമറിയുന്നുണ്ട്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതോടെ പ്രഭുദേവയ്ക്കു നേരെ വിമര്‍ശനങ്ങള്‍ ഏറുകയാണ്. ‘വടിവേലു കട്ടക്കലിപ്പിലാണ്’, ‘പൊതുവേദിയായതു കൊണ്ട് പ്രഭുദേവ രക്ഷപ്പെട്ടു’ എന്നു തുടങ്ങിയ കമന്‍റുകളാണ് വന്നുനിറയുന്നത്.

ENGLISH SUMMARY:

Tamil film star Vadivelu was publicly humiliated by Prabhu Deva, who put his fingers in Vadivelu’s mouth and pulled his hair on stage. The incident, which took place during a public event like a stage show, has sparked intense debate on social media, with opinions both in support of and against Prabhu Deva’s actions. His sudden move at a platform attended by several prominent film stars has left many surprised.