റാപ്പ് ഗായകന്‍ ഡബ്‌സിയുടെ ലൈവ് പരിപാടിയിലെ പ്രകടനത്തെ വിമര്‍ശിച്ച് ആര്യ ബഡായി. ഡബ്‌സിയൂടെ വൈറലായ വീഡിയോയുടെ കമന്റില്‍ ആര്യ ആദ്യം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ അത്തരമൊരു പ്രതികരണം നടത്താനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറച്ചില്‍. സ്റ്റേജ് ഷോയിലെ ഡബ്സിയുടെ പ്രകടനം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
'എന്നെ സംബന്ധിച്ചിടത്തോളം ഇന്‍ഡസ്ട്രി മാത്രമല്ല എന്‍റെ ബ്രെഡ് ആന്‍ഡ് ബട്ടര്‍. ഞാന്‍ ഒരു സംരഭകയാണ്. എന്‍റെ പ്രധാനപ്പെട്ട വരുമാനമാര്‍ഗവും അതാണ്. ഞാന്‍ സംസാരിച്ചത് സ്റ്റേജ് ഷോ കൊണ്ട് മാത്രം ജീവിക്കുന്ന ഒരുപാട് കലാകാരന്‍മാരുണ്ട്. അത് കോമഡി ചെയ്യുന്നവരാണെങ്കിലും ഗായകരാണെങ്കിലുമൊക്കെ. നമ്മുടെ കൂടെ ഷോ ചെയ്യുന്ന മുതിര്‍ന്ന ഒരുപാട് കലാകാരന്‍മാരുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. പ്രശ്നം എന്താണെന്ന ്വെച്ചാല്‍ ഈ ഗായകന്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് എനിക്കറിയാം. ആ വാങ്ങുന്ന പണത്തിനുള്ള പെര്‍ഫോമന്‍സ് ചെയ്തോ എന്നതാണ് ചോദ്യം. അതിനെ പെര്‍ഫോമന്‍സ് എന്ന് വിളിക്കാന്‍ പറ്റില്ല കാട്ടിക്കൂട്ടല്‍ എന്നേ വിളിക്കാന്‍ പറ്റു. ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്ന ആളിന് കൊടുക്കേണ്ട വാല്യൂ ഉണ്ട്. അതേ വേണോ എന്നാണ് ചിന്തിക്കേണ്ടത്. അതൊരു ടിക്കറ്റ് ഷോ ആണ്. പൈസ കൊടുത്ത അവര്‍ക്ക് കിട്ടിയത് ഇതാണ്'- ആര്യയുടെ വാക്കുകള്‍.
'ഇത്തരം ആളുകളെ കൊണ്ടുവന്ന് ലക്ഷങ്ങള്‍ മുടക്കി പരിപാടി ചെയ്യാന്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹമാണ്. എന്നാല്‍ കഷ്ടപ്പെട്ട് ഇന്റഡസ്ട്രിയില്‍ പിടിച്ച് നില്‍ക്കുന്ന ഒരു ആര്‍ട്ടിസ്റ്റ് നൂറ് രൂപ കൂടുതല്‍ ചോദിച്ചാല്‍ അപ്പോള്‍ ദാരിദ്ര്യം പറയും. പിന്നെ അവരെ ഒരു പരിപാടിക്കും വിളിക്കുകയുമില്ല. കഷ്ടം തന്നെ'' എന്നായിരുന്നു വൈറലായി മാറിയ ആര്യയുടെ കമന്റ് എന്നായിരുന്നു ആര്യയുടെ കമന്‍റ്.