മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മോഹന്‍ലാലിനൊപ്പം വമ്പന്‍താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ സത്യന്‍ അന്തിക്കാടിനൊപ്പം ശ്രീനിവാസനും മോഹന്‍ലാലും നില്‍ക്കുന്ന ചിത്രമാണ് സൈബറിടത്ത് വൈറല്‍. മോഹന്‍ലാല്‍ ശ്രീനിവാസന്‍റെ കൈ പിടിച്ച് ചേര്‍ത്ത് നിര്‍ത്തിയിരുക്കുന്ന ചിത്രമാണ് വൈറല്‍. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന സംഗീതാണ് ചിത്രം പങ്കുവച്ചത്.
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമത്തെ ചിത്രവും. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. മോഹന്‍ലാലും മജ്ഞു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ വിജയമായിരുന്നു.