suriya-jyothika

TOPICS COVERED

തന്‍റെ പോസ്റ്റിന് കീഴില്‍ വന്ന ഒരു കമന്‍റിന് നടി ജ്യോതിക നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. ജ്യോതിക പങ്കുവച്ച പുതിയ ചിത്രത്തിന് കീഴില്‍ സൂര്യയെ പറ്റിയാണ് ഒരാള്‍ കമന്‍റ് ചെയ്​തത്. 'നിങ്ങളുടെ ഭര്‍ത്താവിനെക്കാള്‍ നല്ലത് വിജയ് ആണെന്നായിരുന്നു കമന്‍റ്. പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് ഇതിന് ജ്യോതിക മറുപടി നല്‍കിയത്. പിന്നാലെ തന്നെ താരം കമന്‍റ് ഡിലീറ്റ് ചെയ്യുകയും ചെയ്​തിരുന്നു. 

സൂര്യയെ ക്കാള്‍ നല്ലത് പ്രദീപ് രംഗനാഥന്‍ ആണെന്നും കമന്‍റ് ഉണ്ടായിരുന്നു. 'വിജയ് നിങ്ങളുടെ ഭര്‍ത്താവിനേക്കാള്‍ മികച്ച നടനാണ്. ഭര്‍ത്താവിന്റെ അനിയനും ഒരുപാട് മുന്നിലാണ്. ആദ്യം അവരോട് ഡ്രാഗണിന്റേയും ലവ് ടുഡേയുടേയും കളക്ഷന്‍ തകര്‍ക്കാന്‍ പറ' എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്​തത്. 

jyothika-comment

നെറ്റ്ഫിളിക്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡബ്ബാ കാര്‍ട്ടല്‍ വെബ്ബ് സീരിസാണ് ഉടന്‍ ജ്യോതികയുടേതായി പുറത്ത് ഇറങ്ങാനൊരുങ്ങുന്നത്. ബോളിവുുഡ് സീരിസിലൂടെ ഹിന്ദിയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. അഞ്ച് വീട്ടമ്മമാരുടെ കഥ പറയുന്ന സീരീസില്‍ ജ്യോതികയോടൊപ്പം ശബാന ആസ്മി, നിമിഷ സജയന്‍, ശാലിനി പാണ്ഡെ, ലില്ലിത് ദുബെ, അഞ്ജലി ആനന്ദ് എന്നിവരും അഭിനയിക്കുന്നുണ്ട്. 

ENGLISH SUMMARY:

Actress Jyothika's reply to a comment under her post is gaining attention. Under the new picture shared by Jyothika, someone commented about Suriya. 'The comment was that Vijay is better than your husband.